Breaking NewsKeralaLead NewsNEWSNewsthen Special

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവം: അന്വേഷണം പ്രഖ്യാപിച്ചു; പ്രതിസന്ധി അറിയിച്ചില്ലെന്ന വാദം ആദ്യമേ പൊളിഞ്ഞു; അന്വേഷണം ഹാരിസിനെ കുരുക്കാനുറച്ചെന്നും സൂചന

തിരുവനന്തപുരം: തിരുവനന്തപുരം മെഡി.കോളജില്‍ മോസിലോ സ്‌കോപ്പിന്റെ ഭാഗം കാണാതായത് ആരോഗ്യവകുപ്പ് അന്വേഷിക്കും. ഡിഎംഇയ്ക്കാണ് അന്വേഷണച്ചുമതല. ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസിന് ചുമതലയുള്ള വിഭാഗത്തിലാണ് സംഭവം.

സിസ്റ്റത്തിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടിയതിന് മറുപടിയായി കുറ്റാരോപണങ്ങള്‍ നിരത്തി മെമ്മോ കിട്ടിയ ഡോ ഹാരിസ് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പിക്കരഞ്ഞിരുന്നു. ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസ് വിവരങ്ങള്‍ യഥാ സമയം അധികൃതരെ അറിയിച്ചില്ലെന്ന കാരണം കാണിക്കല്‍ നോട്ടീസിലെ വാദവും പൊളിഞ്ഞിരുന്നു. ഡോ. ഹാരിസ് സൂപ്രണ്ടിന് എഴുതിയ കത്തുകളുടെ പകര്‍പ്പുകളും പുറത്തുവന്നിരുന്നു.

Signature-ad

ശസ്ത്രക്രിയ ഉപകരണമായ ലിത്തോക്‌ളാസ്റ്റ് പ്രോബ് ആവശ്യപ്പെട്ട് മാര്‍ച്ച് 10 നാണ് ആദ്യ കത്ത് . ജൂണ്‍ ആറിന് വീണ്ടും കത്തയച്ചു. ഡോക്ടര്‍ ഹാരിസ് സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്നത് ജൂണ്‍ 27ന്. ജൂണ്‍ 28 ന് ഉപകരണത്തിന് ഓര്‍ഡര്‍ നല്കിയതിന്റെയും ജൂലൈ രണ്ടിന് ക്ഷാമുണ്ടെന്ന് പറഞ്ഞ ഉപകരണം എണ്ണം എണ്ണം വാങ്ങി എച്ച്ഡിഎസ് സെക്രട്ടറി കൂടിയായ സൂപ്രണ്ട് കൈപ്പറ്റിയതിന്റെരസീതും പുറത്തുവന്നു. പ്രോബ് എന്ന ഉപകരണം ഉണ്ടായിട്ടും ഡോ ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്ന ഗുരുതര ആരോപണമാണ് കാരണം കാണിക്കല്‍ നോട്ടീസിലുളളത്. ഡോ. ഹാരിസിനെതിരായ നടപടി സ്വഭാവികമെന്ന് ആരോഗ്യമന്ത്രി പറയുന്നത്.

 

Back to top button
error: