Breaking NewsLead NewsWorld

റഷ്യയുടെയും ജപ്പാന്റെയും തീരത്ത് നാലുമീറ്ററോളം ഉയരത്തില്‍ സുനാമി തിരമാലകള്‍: ജപ്പാനില്‍ തിമിംഗിലങ്ങള്‍ തീരത്തടിഞ്ഞു, തുറമുഖങ്ങള്‍ക്ക് കേടുപാട്; ഹവായില്‍ ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശം

ടോക്കിയോ: റഷ്യയിലെ ഉപദ്വീപായ കാംചട്ക ഉപദ്വീപിലെ ഭൂകമ്പത്തിന് പിന്നാലെ റഷ്യയുടെയും ജപ്പാന്റെയും തീരത്ത് നാലുമീറ്ററോളം ഉയരത്തില്‍ സുനാമി തിരമാലകളടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ തെക്കുകിഴക്കു ഭാഗത്തെ കംചട്കയില്‍ ബുധനാഴ്ച രാവിലെയാണ് 8.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. 1952 ന് ശേഷം ഈ മേഖലയിലണ്ടായ ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണിതെന്നാണ് വിവരം.

സുനാമി തിരമാലകള്‍മൂലം ജപ്പാന്‍ തീരത്തെ തുറമുഖങ്ങള്‍ക്ക് സാരമായ കേടുപാടുകളുണ്ടായി. കൂടാതെ നിരവധി തിമിംഗിലങ്ങളും തീരത്തടിഞ്ഞതായാണ് റിപ്പോര്‍ട്ട്. ചിബയിലെ ടടെയാമ നഗരത്തില്‍ തിമിംഗിലങ്ങള്‍ തീരത്തടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ ജപ്പാനിലെ വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. വലിപ്പമേറിയ തിമിംഗിലങ്ങളും തീരത്തേക്ക് എത്തിപ്പെട്ടേക്കാമെന്ന് ജപ്പാന്റെ ദേശീയമാധ്യമമായ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

ഭൂകമ്പത്തിന് പിന്നാലെ യുഎസിലെ വിവിധഭാഗങ്ങളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അലാസ്‌കയിലെ പടിഞ്ഞാറന്‍ അല്യൂഷന്‍ ദ്വീപുകളില്‍ ആദ്യഘട്ട സുനാമി തിരകള്‍ എത്തിയിട്ടുണ്ട്. മറ്റ് യുഎസ് സംസ്ഥാനങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അല്യൂഷന്‍ ദ്വീപുകളെ കൂടാടെ ഹവായി, വടക്കന്‍ കാലിഫോര്‍ണിയ തുടങ്ങിയിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന തരത്തിലുള്ള സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യുഎസിലെ ബാക്കിയുള്ള പടിഞ്ഞാറന്‍ തീരമേഖലയില്‍ താരതമ്യേന കുറഞ്ഞ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇന്ന് രാവിലെയാണ് റഷ്യയില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് തെയ്തത്. തുടര്‍ന്ന് ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയുടെ കിഴക്കന്‍ തീരത്താണു ഭൂകമ്പമുണ്ടായത്. തീവ്രത എട്ട് രേഖപ്പെടുത്തി. ജപ്പാനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്.

അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതര്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പസഫിക് സമുദ്രത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് ജപ്പാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ മാസം നിരവധി ചെറു ഭൂചലനങ്ങള്‍ റഷ്യയിലുണ്ടായിരുന്നു. അവയിലൊന്നും തന്നെ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവര്‍ണര്‍ പറഞ്ഞു. അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്ന് മുതല്‍ നാല് മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാര്‍ഷല്‍ ദ്വീപുകള്‍, ഫിലിപ്പൈന്‍സ് അടക്കമുള്ള പ്രദേശങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങളില്‍ 0.3 മീറ്ററിന് താഴെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒരു മീറ്റര്‍ ഉയരമുള്ള തിരമാല മുന്നറിയിപ്പാണ് ജപ്പാന് നല്‍കിയിരിക്കുന്നത്.

കാംചട്കയ്ക്ക് തൊട്ടുപിന്നാലെ പെട്രോപാവ്ലോവ്സ്‌ക് പ്രദേശത്തും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയത്.

Back to top button
error: