Breaking NewsLead NewsWorld

റഷ്യയില്‍ വന്‍ ഭൂചലനം: എട്ട് തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; അലാസ്‌കയിലും ഹവായിയിലും സൂനാമി മുന്നറിയിപ്പ് നല്‍കി യുഎസ്

മോസ്‌കോ: റഷ്യയില്‍ വന്‍ ഭൂചലനം. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ കിഴക്കന്‍ തീരത്താണു ഭൂകമ്പമുണ്ടായത്. തീവ്രത എട്ട് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്.

അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതര്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പസഫിക് സമുദ്രത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് ജപ്പാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ മാസം നിരവധി ചെറു ഭൂചലനങ്ങള്‍ റഷ്യയിലുണ്ടായിരുന്നു. അവയിലൊന്നും തന്നെ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Signature-ad

മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവര്‍ണര്‍ പറഞ്ഞു. അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്ന് മുതല്‍ നാല് മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാര്‍ഷല്‍ ദ്വീപുകള്‍, ഫിലിപ്പൈന്‍സ് അടക്കമുള്ള പ്രദേശങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങളില്‍ 0.3 മീറ്ററിന് താഴെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒരു മീറ്റര്‍ ഉയരമുള്ള തിരമാല മുന്നറിയിപ്പാണ് ജപ്പാന് നല്‍കിയിരിക്കുന്നത്.

കാംചക്കയ്ക്ക് തൊട്ടുപിന്നാലെ പെട്രോപാവ്‌ലോവ്‌സ്‌ക് പ്രദേശത്തും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയത്.

Back to top button
error: