NEWS
നാല് വയസുകാരനും സഹോദരിയും വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു
ഇന്ന് രാവിലെയാണ് സംഭവം. ആദില്‍ ദേവ് അബദ്ധത്തില്‍ വീടിന് സമീപമുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഇത് കണ്ട അര്‍ച്ചന ആദിലിനെ രക്ഷിക്കാനായി വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ മുങ്ങിപ്പോയി
മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ 15കാരിയും മുങ്ങിമരിച്ചു. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. മണിപ്പറമ്പ് ചെമ്പോക്കടവ് സ്വദേശിയായ രാജന്റെ മകള്‍ അര്‍ച്ചന, രാജന്റെ സഹോദരനായ വിനോദിന്റെ മകന് ആദില്‍ ദേവ് എന്നിവരാണ് മരിച്ചത്.
. അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. കുട്ടികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.