Breaking NewsIndiaLead NewsLIFELife StyleNEWSNewsthen Special

ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കും; എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍; മൂന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് വ്യത്യസ്ത പാഠഭേദങ്ങള്‍; നടപടികള്‍ അണിയറയില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ മൂന്നു മുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാഠഭാഗം തയാറാക്കാന്‍ എന്‍സിഇആര്‍ടി. മെയ് 7 ന് പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായെന്ന നിലയിലായിരുന്നു ആക്രമണങ്ങള്‍.

എന്‍സിഇആര്‍ടി പാഠങ്ങള്‍ രണ്ടു ഭാഗങ്ങളായാണു പുറത്തിറക്കുക. ആദ്യഭാഗത്തില്‍ മൂന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ക്കും രണ്ടാം ഭാഗത്തില്‍ ഒമ്പതുമുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തുക. ഓരോ പാഠഭാഗങ്ങളും എട്ടു മുതല്‍ പത്തു പേജുകള്‍വരെയുണ്ട്.

Signature-ad

‘ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും പാകിസ്ഥാന്‍ വീണ്ടും എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. ഈ മൊഡ്യൂളിലൂടെ, ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും നമ്മുടെ സായുധ സേനയുടെ തന്ത്രപരമായ ശക്തിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പഠിക്കും- മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദേശീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മൊഡ്യൂളുകള്‍ അനുബന്ധ വായനാ സാമഗ്രികളായി എന്‍സിആര്‍ടി തയ്യാറാക്കുന്നുണ്ട്. ‘രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുക’, ‘അഭിമാനബോധം വളര്‍ത്തുക’ എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ‘വിക്ഷിത് ഭാരത്’, ‘നാരി ശക്തി വന്ദന്‍’, ‘ജി 20’, ‘കോവിഡ്-19’, ‘ജനാധിപത്യത്തിന്റെ മാതാവ്’, ‘ചന്ദ്രയാന്‍’ എന്നിവയുള്‍പ്പെടെ ഇതുവരെ 15 മൊഡ്യൂളുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിനൊപ്പം എന്‍സിആര്‍ടി മറ്റ് ചില മൊഡ്യൂളുകളും തയ്യാറാക്കുന്നുണ്ട്. വരാനിരിക്കുന്ന മൊഡ്യൂളുകള്‍ ‘മിഷന്‍ ലൈഫ്, വിഭജനത്തിന്റെ ഭീകരത, ചന്ദ്രയാന്‍, ആദിത്യ-എല്‍ 1 മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സുഭാന്‍ശു ശുക്ലയുടെ സാന്നിധ്യം വരെയുള്ള ബഹിരാകാശ ശക്തിയായുള്ള ഇന്ത്യയുടെ ഉയര്‍ച്ച എന്നിവയെക്കുറിച്ചായിരിക്കും. രാജ്യത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മുന്നോട്ടുള്ള പാത ഉയര്‍ത്തിക്കാട്ടുക എന്നതാണ് ആശയമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്‍സിആര്‍ടി സമീപകാല ചരിത്രത്തില്‍ നിന്നുള്ള സംഭവങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി പുറത്തിറങ്ങിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള ഇന്ത്യയുടെ 2016 ലെ സൈനിക നടപടിയെ പരാമര്‍ശിക്കുന്ന ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ പരാമര്‍ശിച്ചിട്ടുണ്ട്. മുഗള്‍ പ്രഭുവായ ഷൈസ്ത ഖാനെതിരായ മറാത്ത ഭരണാധികാരി ശിവാജിയുടെ ആക്രമണത്തെ ‘ആധുനിക കാലത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനോട്’ ഈ പുസ്തകം താരതമ്യം ചെയ്യുന്നു.

 

Back to top button
error: