Breaking NewsIndiaLead NewsNEWSSportsTRENDING

റിവേഴ്‌സ് സ്വീപ്പിനിടെ കാലിനു പരിക്ക്; പാതിയില്‍ കളംവിട്ട് പന്ത്; പരിക്ക് വിലയിരുത്തുന്നു എന്നു ബിസിസിഐ; തിരിച്ചെത്തിയില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് സായ് സുദര്‍ശന്‍; ഇഷാന്‍ കിഷനെ ഇറക്കിയേക്കും; ഇംഗ്ലണ്ടില്‍ കാല്‍ കുത്തിയശേഷം പരിക്കുകളില്‍ വലഞ്ഞ് ടീം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ കാലിന് പരുക്കേറ്റ് നൊന്ത് കളം വിട്ട് ഋഷഭ് പന്ത്. 37 റണ്‍സെടുത്ത് നില്‍ക്കെയാണ് ക്രിസ് വോക്ക്‌സിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച താരത്തിന് കാലിന് പരുക്കേറ്റത്. വേദന കൊണ്ട് പുളഞ്ഞ പന്ത് ഒടുവില്‍ ബഗ്ഗി വാഹനത്തിലാണ് ഗ്രൗണ്ട് വിട്ടത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ 462 റണ്‍സാണ് പന്ത് അടിച്ചു കൂട്ടിയത്. 77 ആണ് താരത്തിന്റെ ശരാശരി. പന്ത് മടങ്ങി വന്നില്ലെങ്കില്‍ അത് കനത്ത തിരിച്ചടിയാകുമെന്ന സായ് സുദര്‍ശന്റെ വാക്കുകള്‍ നെഞ്ചിടിപ്പോടെയാണ് ആരാധകരും കേട്ടത്.

അതേസമയം, പന്തിന്റെ പരുക്കില്‍ ബിസിസിഐ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുണ്ട്. ‘മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ ആദ്യ ദിനം പന്തിന്റെ വലതുകാലില്‍ പന്ത് അടിച്ചു കൊണ്ടു. സ്റ്റേഡിയത്തില്‍ നിന്നും നേരെ വിദഗ്ധ പരിശോധനയ്ക്കും സ്‌കാനിങിനും എത്തിച്ചിരുന്നു. ബിസിസിഐയുടെ വിദഗ്ധ മെഡിക്കല്‍ സംഘം പുരോഗതി വിലയിരുത്തുകയാണ്’ എന്നാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്. വോക്‌സിന്റെ ഫുള്‍ ലെങ്ത് പന്തിന്റെ വലത്തേ കാല്‍വിരല്‍ത്തുമ്പില്‍ അടിക്കുകയായിരുന്നു. പരമ്പരയ്ക്കിടെ ഇത് രണ്ടാം തവണയാണ് പന്തിന് പരുക്കേല്‍ക്കുന്നത്. ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റിനിടെ കൈവിരലിന് പരുക്കേറ്റതോടെ താരം രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പിങില്‍ നിന്നും മാറി നിന്നിരുന്നു.

Signature-ad

പന്തിന് തുടര്‍ന്നുള്ള മല്‍സരങ്ങള്‍ കളിക്കാനായില്ലെങ്കില്‍ ജുറൈലിനെ വിക്കറ്റ് കീപ്പറായി പരിഗണിക്കേണ്ടി വരും. ജൂറൈലിന്റെ ചോര്‍ന്ന കൈകളില്‍ നിന്ന് 26 എക്‌സ്ട്ര റണ്‍സുകളാണ് ഇംഗണ്ടിന് ലഭിച്ചതെന്നതും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. എന്നാല്‍ ജുറൈലിനെ വച്ച് ഭാഗ്യം പരീക്ഷിക്കുന്നതിനെക്കാള്‍ കെ.എല്‍.രാഹുലിനെ വിക്കറ്റ് കീപ്പറാക്കാനാകും സാധ്യതയെന്ന് വിലയിരുത്തുന്നവരുമുണ്ട്. 202324 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ടെസ്റ്റില്‍ രാഹുല്‍ വിക്കറ്റ് കീപ്പറായിട്ടില്ലെന്നതും തിരിച്ചടിയാണ്.

പന്തിന് തുടര്‍ന്നുള്ള മല്‍സരങ്ങള്‍ കളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ ഇംഗ്ലണ്ടില്‍ കൗണ്ടിയില്‍ കളിക്കുന്ന ഇഷാന്‍ കിഷനെ ടീമിലെടുക്കാന്‍ മാനെജ്‌മെന്റ് അഭ്യര്‍ഥിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 21ന് മുന്നിലാണ്. ശേഷിക്കുന്ന ടെസ്റ്റുകള്‍ ജയിച്ച് പരമ്പര നേടാനാണ് ഇന്ത്യന്‍ ശ്രമം.

who-will-replace-injured-rishabh-pant-jurel-kishan-or-rahul-in-contention-big-blow

 

Back to top button
error: