Breaking NewsCrimeLead NewsNEWS

വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ വയറുവേദന, 17-കാരി മരിച്ചു; പോക്സോ കേസില്‍ 31 കാരനായ ഭര്‍ത്താവ് അറസ്റ്റില്‍

കോയമ്പത്തൂര്‍: വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു.

ബന്ധുവും ഭവാനിസാഗര്‍ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. എട്ടാംക്ലാസില്‍ പഠനംനിര്‍ത്തിയ പെണ്‍കുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. 15-നാണ് പെണ്‍കുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായപ്പോള്‍ ഭര്‍ത്തൃവീട്ടുകാര്‍ ഗുളിക നല്‍കിയെന്ന് പറയുന്നു.

Signature-ad

ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെണ്‍കുട്ടിയെ സത്യമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു.

തുടര്‍ന്ന്, പെണ്‍കുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. ശക്തിവേലിനെ പോക്സോ വകുപ്പു പ്രകാരം അറസ്റ്റുചെയ്ത് സത്യമംഗലം ജയിലിലടച്ചു.

Back to top button
error: