2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് അമിത് ഷാ

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വര്‍ഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി വാര്‍ഡ് തല നേതൃസം?ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം എല്‍ഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നല്‍കി. എന്നാല്‍ അക്രമവും അഴിമതിയും പ്രീണനവുമാണ് അവര്‍ തിരികെ നല്‍കിയത്. കേരളത്തില്‍ തഴച്ചുവളര്‍ന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സര്‍ക്കാരാണ്. പിഎഫ്‌ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരെടുത്തത്. മാറ്റം വേണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണം. 2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തും. സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നു. ബിജെപിയില്ലാതെ വികസിത കേരളം സാധ്യമാകില്ല. തദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 25 ശതമാനം വോട്ട് നേടുമെന്നും മന്ത്രി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
പ്രവര്‍ത്തകരോട് മുദ്രാവാക്യം ഉറക്കെ വിളിക്കാനും അമിത് ഷാ ആഹ്വാനം ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്താണ്, അദ്ദേഹം അവിടെയിരുന്ന് മുദ്രാവാക്യം കേള്‍ക്കണം. സഹകരണ ബാങ്ക് അഴിമതി, എക്‌സാലോജിക് അഴിമതി, ലൈഫ് മിഷന്‍ അഴിമതി, കെ ഫോണ്‍ അഴിമതി, പിപിഇ കിറ്റ് അഴിമതി തുടങ്ങി നൂറുകണക്കിന് അഴിമതികളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. രാജ്യം കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അഴിമതിയാണ് സ്വര്‍ണ്ണകടത്തെന്നും അമിത് ഷാ വിമര്‍ശിച്ചു.
യുഡിഎഫും അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും അളിയനും അളിയനുമാണ്. കോണ്‍ഗ്രസ് അടച്ചുപൂട്ടാന്‍ പോകുന്ന പാര്‍ട്ടിയാണ്. കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിതെിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.






