Breaking NewsLead NewsSocial MediaTRENDING

രേണുവിനെക്കൊണ്ട് പൊറുതിമുട്ടി! വര്‍ക്ക് ഏര്യ പണിത് തരാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി, ഫ്യൂസ് പോയാല്‍ പോലും ശരിയാക്കാന്‍ ഞങ്ങളെ വിളിക്കും…

രേണു സുധിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് വീട് നിര്‍മ്മിച്ച് നല്‍കിയ സന്നദ്ധ സംഘടനയുടെ ഭാരവാഹികളില്‍ പ്രധാനിയായ ഫിറോസ്. കഴിഞ്ഞ ദിവസമാണ് കെഎച്ച്ഡിഇസി എന്ന സമൂഹമാധ്യമ കൂട്ടായ്മ നിര്‍മിച്ച് നല്‍കിയ വീടിന് ചോര്‍ച്ചയുണ്ടെന്നും മുറികളില്‍ വെള്ളമാണെന്നുമുള്ള പരാതിയുമായി രേണു രംഗത്ത് എത്തിയത്. സുധിയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് സഹായമാകാനാണ് കെഎച്ച്ഡിഇസി കോട്ടയത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മ്മിച്ച് നല്‍കിയത്.

എന്നാല്‍ വീടിനെ കുറിച്ച് പരാതിപ്പെട്ട് രേണു സംസാരിക്കുന്ന വീഡിയോ കണ്ടതോടെ വീടിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം മാനസീക വിഷമമുണ്ടായിയെന്ന് ഫിറോസ് പറയുന്നു. വര്‍ക്ക് ഏര്യ പണിത് തരാന്‍ ആവശ്യപ്പെട്ട് രേണു ഭീഷണിപ്പെടുത്തിയതിനെ കുറിച്ചും ഫിറോസ് പുതിയ വീഡിയോയില്‍ സംസാരിച്ചു.

രേണു സുധി, ഫിറോസ്‌
Signature-ad

അര്‍ഹരായ ആളുകള്‍ക്ക് ഞങ്ങള്‍ എല്ലാവര്‍ഷവും വീട് വെച്ച് കൊടുക്കാറുണ്ട്. അതിന്റെ ഭാഗമായാണ് സുധിയുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വീട് നിര്‍മ്മിച്ച് കൊടുത്തത്. വീടിനൊപ്പം തന്നെ ഫര്‍ണ്ണീച്ചറുകളും ടിവിയും കിച്ചണ്‍ കംബോര്‍ഡുകളും ബെഡ്റൂം കബോര്‍ഡുകളും വാട്ടര്‍ ഫില്‍ട്ടര്‍ അടക്കമുള്ളവയും ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ക്ക് പറ്റി. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ആ വീടിന് വേണ്ടി ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ട്.

ഇതിനെല്ലാമായി ഒരുപാട് പേര്‍ ഞങ്ങളോട് സഹകരിച്ചു. ഞാനും നല്ലൊരു എമൗണ്ട് ആ വീടിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. എനിക്ക് ബിസിനസില്‍ നിന്നും കിട്ടിയ ലാഭമാണ് ഞാന്‍ നല്‍കിയത്. ആ വീടിന് വേണ്ടി സഹകരിച്ചവര്‍ക്കെല്ലം വിഷമുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

വീട് പണി കഴിഞ്ഞ സമയത്ത് അവര്‍ക്ക് ഒരു വര്‍ക്ക് ഏര്യ ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞ് ഞങ്ങളെ വിളിച്ചിരുന്നു. പണത്തിന്റെ കുറവുണ്ടായിരുന്നതുകൊണ്ട് തന്നെ ഞങ്ങളുടെ കയ്യില്‍ ഫണ്ടില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. സോഷ്യല്‍മീഡിയ വഴിയും യുട്യൂബേഴ്സിനെ വിളിച്ചും ഞങ്ങള്‍ ഇത് പറയും. ഞങ്ങള്‍ക്ക് വര്‍ക്ക് ഏരിയ ഇല്ലെന്നും അത് ഉണ്ടാക്കി തരണമെന്നും അവരോട് ഞങ്ങള്‍ പറയും.

അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാല്‍ നിങ്ങള്‍ക്ക് ആയിരിക്കും നാണക്കേട് എന്ന തരത്തില്‍ ഭീഷണിയുടെ സ്വരത്തില്‍ അവര്‍ എന്നോട് സംസാരിച്ചു. നിങ്ങള്‍ ആരെക്കൊണ്ട് വേണമെങ്കിലും ചെയ്യിച്ചോളൂ ഞങ്ങളുടെ കയ്യില്‍ ഫണ്ടില്ലെന്ന് ഞാന്‍ പറഞ്ഞു. മാ സംഘടന കൊടുത്ത ഒരു ലക്ഷം രൂപവെച്ചാണ് അവര്‍ അന്ന് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്.

ഞങ്ങള്‍ ആരും അന്ന് അവിടെ നിന്ന് ഭക്ഷണം കഴിച്ചില്ല. ഭക്ഷണം തികയാതെ വരുന്ന അവസ്ഥയുണ്ടാകേണ്ടെന്ന് കരുതിയാണ് കഴിക്കാതിരുന്നത്. പിന്നീട് അവരെ വിളിച്ച് ബുദ്ധിമുട്ടിക്കാനോ നമ്മുടെ മുന്നില്‍ ഓച്ചാനിച്ച് നിര്‍ത്തിക്കാനോ ശ്രമിച്ചിട്ടില്ല. ക്ലോക്ക് വീണാല്‍ അത് ശരിയാക്കാന്‍ ഞങ്ങളെ വിളിക്കും. മോട്ടര്‍ കംപ്ലെയിന്റായപ്പോഴും വിളിച്ചു. ഫ്യൂസ് കത്തിപ്പോയാലും ബള്‍ബ് പോയാലും ഞങ്ങളെയാണ് അത് ശരിയാക്കാന്‍ വിളിക്കുന്നത്.

വീട് നിങ്ങള്‍ക്ക് ഞങ്ങള്‍ വെച്ച് തന്നു. അതിന്റെ മെയിന്റനന്‍സ് കൂടി ഏറ്റെടുക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ഞാന്‍ അവരോട് അവസാനം പറഞ്ഞു. പക്ഷെ ഇങ്ങനൊരു വീഡിയോ ഇട്ട് അവര്‍ ഞങ്ങളെ മോശക്കാരാക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. ഇതോടെ നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നത് അവസാനിപ്പിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

സുധിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും രണ്ട് മക്കള്‍ക്കും താമസിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വീട് പണിത് കൊടുത്തത്. അവര്‍ തന്നെ അവിടെ താമസിച്ചാല്‍ ഞങ്ങള്‍ക്ക് സന്തോഷമാകുമെന്നും ഫിറോസ് പറഞ്ഞു. സുധിയുടെ കുടുംബത്തിന് പണിത വീട്ടില്‍ രേണുവിന്റെ ബന്ധുക്കളാണ് ഇപ്പോള്‍ താമസിക്കുന്നത്.

Back to top button
error: