CrimeNEWS

കൊല്‍ക്കത്ത കൂട്ടബലാത്സംഗം: കൃത്യത്തിനുശേഷം പ്രതികള്‍ മണിക്കൂറുകളോളം മദ്യപിച്ചു

കൊല്‍ക്കത്ത: സൗത്ത് കല്‍ക്കട്ട ലോ കോളേജിലെ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ മനോജിത് മിശ്രയും കൂട്ടാളികളും ബലാത്സംഗത്തിനുശേഷം രാത്രി ഗാര്‍ഡ് റൂമിനുള്ളില്‍ മണിക്കൂറുകളോളം മദ്യപിച്ചതായി പോലീസ്.

‘കുറ്റം ചെയ്ത ശേഷം, മൂന്നുപേരും ഗാര്‍ഡിന്റെ മുറിയില്‍ മദ്യപിക്കുകയും പിന്നീട് സുരക്ഷാ ജീവനക്കാരന്‍ പിനാകി ബാനര്‍ജിയോട് സംഭവത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.’-അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Signature-ad

കുറ്റം നടന്നതിന്റെ അടുത്ത ദിവസം മനോജിത് തെക്കന്‍ കൊല്‍ക്കത്തയിലെ ദേശ്പ്രിയ പാര്‍ക്കിലുള്ള വലിയ സ്വാധീനമുള്ള ഒരു വ്യക്തിയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ സഹായിക്കാന്‍ കൂട്ടാക്കിയില്ല. രക്ഷപ്പെടാന്‍ മനോജിത് തൃണമൂല്‍ കോണ്‍ഗ്രസിലെ ഉന്നതരെ ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ലെന്ന് പോലീസ് പറയുന്നു.

മനോജിത്തും സംഘത്തിലെ മറ്റു രണ്ടുപേരായ പ്രമിത് മുഖര്‍ജിയും സയിബ് അഹമ്മദും വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു ധാബയിലേക്ക് പോയതായും പോലീസ് കണ്ടെത്തി. മനോജിത്തും സംഘവും സംഭവം നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 25-ലെ സംഭവത്തിന് മുമ്പുള്ള ദിവസങ്ങളില്‍ മൂന്നുപേര്‍ക്കിടയില്‍ നിരവധി തവണ സംഭാഷണങ്ങള്‍ നടന്നതായി കോള്‍ രേഖകള്‍ കാണിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Back to top button
error: