Breaking NewsLead NewsSocial MediaTRENDING

പിന്നെയും പിന്നെയും കരള് കവരുന്ന ലാലേട്ടന്‍! ‘മോനെ അതൊന്നും കുഴപ്പം ഇല്ല..’

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഈ കഴിഞ്ഞ മണിക്കൂറില്‍ ഏറെ ചര്‍ച്ചയായ വീഡിയോയായിരുന്നു പൊതു പരിപാടി കഴിഞ്ഞ് വാഹനത്തിലേക്ക് തിരികെ കയറാന്‍ പോയ നടന്‍ മോഹന്‍ലാലിന്റെ കണ്ണില്‍ അബദ്ധത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കൊണ്ടത്. തിരുവനന്തപുരത്ത് ജിഎസ്ടി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മോഹന്‍ലാല്‍. ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ മോഹന്‍ലാലിനെ വളഞ്ഞത്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തൊട്ടുമുന്‍പ് പുറത്തുവന്നിരുന്നു. ഇതേ കുറിച്ച് ചോദിക്കാനായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഓടിയടുത്തത്.

‘എന്താ മോനേ, ഇത് കണ്ണല്ലേ? നിന്നെ ഞാന്‍..’ കണ്ണില്‍ മൈക്ക് തട്ടിയ മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍

Signature-ad

ഇതിനിടയിലാണ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലിന്റെ കണ്ണില്‍ കൊള്ളുന്നത്. മൈക്ക് കണ്ണില്‍ തട്ടി വേദന അനുഭവപ്പെട്ടിട്ടും പ്രകോപിതനാകാതെ പതിവ് സ്റ്റൈലില്‍ ‘എന്താ… മോനെ.. ഇതൊക്കെ, കണ്ണിന് എന്തെങ്കിലും പറ്റിയാലോ’ എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് മോഹന്‍ലാല്‍ ചെയ്തത്. വാഹനത്തിന്റെ ഡോര്‍ അടയ്ക്കും മുമ്പ് ‘മോനെ നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന്’ തമാശയായി നടന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകവിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നാലെ

മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ലാലിനെ വിളിച്ച് ക്ഷമ ചോദിക്കുന്ന വോയിസ് ക്ലിപ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരു തരത്തിലും പരാതിപ്പെടാതെ മാപ്പ് പറയാന്‍ വിളിച്ച വ്യക്തിയെ കൂളാക്കിയും ആശ്വസിപ്പിച്ചുമാണ് മോഹന്‍ലാല്‍ സംസാരിച്ചത്. എനിക്ക് ഒരു അബദ്ധം പറ്റിയതാണ്… കൈ ലോക്കായി പോയതുകൊണ്ട് സംഭവിച്ചതാണ് എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ലാലിനോട് പറഞ്ഞത്.

https://x.com/iamananthajith/status/1940318162173796561?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1940318162173796561%7Ctwgr%5Eba01ab4830d1f441f49459a35b8b9aed20fa2bcd%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.reporterlive.com%2Fentertainment%2Fentertainment-news%2F2025%2F07%2F02%2Fjournalist-apologizes-to-mohanlal-for-eye-catching-microphone-incident

‘അതൊന്നും കുഴപ്പമില്ല. നോ പ്രോബ്ലം. കഴിഞ്ഞ കാര്യമല്ലേ… ഇനി ഇപ്പോള്‍ എന്തായാലും അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. അഞ്ച് മണിക്കോ ആറ് മണിക്കോ ഒരു പോസ്റ്റിടാന്‍ നമ്മള്‍ പറഞ്ഞ് ഏല്‍പ്പിക്കുന്നു. അതിനുശേഷം ഫങ്ഷന് കയറുന്നു. അതിനിടയ്ക്ക് എന്താണ് ന്യൂസില്‍ വന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്ത കാര്യം സംസാരിക്കാന്‍ പറ്റില്ലല്ലോ.

അതുകൊണ്ടാണ് നിങ്ങള്‍ എല്ലാവരും ചോദിച്ചപ്പോള്‍ എനിക്ക് അറിയില്ലെന്ന് ഞാന്‍ പറഞ്ഞത്. കണ്ണില്‍ കൊണ്ടത് കുറച്ച് സമയം നമുക്ക് അത് ബുദ്ധിമുട്ടായിപ്പോയി. പുരികത്ത് കൊള്ളേണ്ടത് കണ്ണില്‍ കൊണ്ടു. അത്രയേയുള്ളു. വേറെ കുഴപ്പമൊന്നുമില്ല. മാധ്യമങ്ങള്‍ അങ്ങനെയാണല്ലോ… ഒന്നും കിട്ടാതെയായപ്പോള്‍ നിങ്ങളെ കേറി പിടിച്ചു. ടേക്ക് കെയര്‍… ഞാന്‍ പക്ഷെ നിന്നെ നോക്കി വെച്ചിട്ടുണ്ട്(ചിരിച്ചുകൊണ്ട്) ഇറ്റ്‌സ് ഓക്കെ…’ എന്ന് പറഞ്ഞാണ് മോ?ഹന്‍ലാല്‍ കോള്‍ അവസാനിപ്പിച്ചത്.

ഇതിന് പിന്നാലെ വീണ്ടും അഭിനന്ദന പ്രവാഹമാണ് മോഹന്‍ലാലിന് ലഭിക്കുന്നത്. ഈ മനുഷ്യന്‍ പിന്നെയും പിന്നെയും ഖല്‍ബ് കവരുകയാണ്, എന്തൊരു സിമ്പിള്‍ ആണ് എന്നൊക്കെ തുടങ്ങി ആരാധകരുടെ സ്‌നേഹം കര കവിയുകയാണ് സോഷ്യല്‍ മീഡിയയില്‍. മറ്റേത് നടന്‍ ആയാലും ആ സാഹചര്യത്തില്‍ പ്രതികരിക്കുന്ന രീതി മറ്റൊന്നാകും എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്.

Back to top button
error: