‘എന്താ മോനേ, ഇത് കണ്ണല്ലേ? നിന്നെ ഞാന്‍..’ കണ്ണില്‍ മൈക്ക് തട്ടിയ മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കണ്ണില്‍ തട്ടിയതും അതിന് നടന്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമത്തില്‍ വൈറല്‍. ഇന്നലെ ജിഎസ്ടി ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് ടാഗോര്‍ തിയറ്ററില്‍നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹന്‍ലാലിനോട് മകള്‍ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഒന്നും പറയാനില്ലെന്നു പറഞ്ഞ് കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടുകയായിരുന്നു. പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. ‘എന്താ … Continue reading ‘എന്താ മോനേ, ഇത് കണ്ണല്ലേ? നിന്നെ ഞാന്‍..’ കണ്ണില്‍ മൈക്ക് തട്ടിയ മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍