LocalNEWS

സംയുക്തട്രേഡ് യൂണിയന്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍

കോട്ടയം: ജൂലൈ 9 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സംയുക്തട്രേഡ് യൂണിയന്‍ അയര്‍ക്കുന്നം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല ഉത്ഘാടനം ചെയ്തു. സി.ഐ.റ്റി.യു ഏരിയാ ട്രഷറര്‍ പി.കെ.മോനപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.

സി.ഐ.റ്റി.യു ഏരിയാ ജോയിന്റ് സെക്രട്ടറി പി.പി.പത്മനാഭന്‍ പണിമുടക്കിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. എ.ഐ.റ്റി.യു.സി ജില്ലാകമ്മിറ്റി അംഗം സിബി താളിക്കല്ല്, കേരളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസ്‌കൊറ്റം, സി.ഐ.റ്റി.യു ഏരിയാകമ്മിറ്റി അംഗം കെ.എസ്.ജോസ്, കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ സജു റ്റി.ജെ എന്നിവര്‍ സംസാരിച്ചു.

Signature-ad

ജൂലൈ ഒന്നിലെ സംസ്ഥാന വാഹനജാഥയ്ക്ക് ഏറ്റുമാനൂരും ജൂലൈ 5 ന്റെ മണ്ഡലം ജാഥക്ക് അയര്‍ക്കുന്നത്തും സ്വീകരണം നല്കും. ജൂലൈ 9 ന് പണിമുടക്കിയ തൊഴിലാളികള്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തും.

 

Back to top button
error: