KeralaNEWS

തിരക്ക് അതിരൂക്ഷം: കൊല്ലം – എറണാകുളം മെമുവില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം – എറണാകുളം മെമുവില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം. കോട്ടയം സ്വദേശിനി സുപ്രിയ ആണ് ട്രെയിനിലെ തിരക്കിനിടെ തലചുറ്റി വീണത്. മെമുവിലെ തിരക്കുമൂലം ഏറ്റവുമധികം ദുരിതത്തിലാകുന്നത് കോട്ടയത്തു നിന്നുള്ള യാത്രക്കാരാണ്. എറണാകുളത്തേക്കുള്ള മെമു സര്‍വീസുകള്‍ക്കായി 1 അ പ്ലാറ്റ്‌ഫോം പൂര്‍ത്തീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിന്‍ സര്‍വീസ് പോലും ആരംഭിച്ചിട്ടില്ല.

രാവിലത്തെ കൊല്ലംഎറണാകുളം മെമു, പാലരുവി എക്‌സ്പ്രസ്, കൊല്ലം എറണാകുളം സ്‌പെഷല്‍, വേണാട് എക്‌സ്പ്രസ് തുടങ്ങിയവയെല്ലാം തിങ്ങിനിറഞ്ഞാണ് സ്റ്റേഷനിലെത്തുന്നത്. പലപ്പോഴും വാതില്‍പ്പടിയില്‍ തൂങ്ങി നിന്നാണ് പലരുടെയും യാത്ര. ഇത് അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. രാവിലെ 7.55ന് കോട്ടയത്തുന്ന കൊല്ലം- എറണാകുളം സ്‌പെഷല്‍ മെമുവിലാണ് ഇപ്പോള്‍ തിരക്ക് അതിരൂക്ഷമായിട്ടുള്ളത്. രാവിലത്തെ തിരക്കുമൂലം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാതെ മടങ്ങിപോകുന്നവരും നിരവധിയുണ്ട്.

Signature-ad

എല്ലാ ഹാള്‍ട്ട് സ്റ്റേഷനിലും നിര്‍ത്തിപ്പോകുന്ന മെമു സര്‍വീസ് പ്രാബല്യത്തില്‍ വന്നാലേ ജില്ലയിലെ ട്രെയിന്‍ യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്താനാകൂ എന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ഭാരവാഹി ശ്രീജിത്ത് കുമാര്‍ പറഞ്ഞു.

 

Back to top button
error: