CrimeNEWS

അവിഹിതം ആരോപിച്ച് പീഡനം: യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വസ്ത്രം അഴിപ്പിച്ചു, തല മൊട്ടയടിച്ചു, 14 പേര്‍ കസ്റ്റഡിയില്‍

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വസ്ത്രം അഴിച്ച് തല്ലിച്ചതച്ചു. അവിഹിത ബന്ധം ആരോപിക്കപ്പെട്ട് യുവതിയേയും കാമുകനെയും പിടികൂടിയ ശേഷമായിരുന്നു മര്‍ദ്ദനം. പ്രതികള്‍ യുവതിയുടെ തല മൊട്ടയടിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ ചോരയൊലിപ്പിച്ച നിലയിലാണ് പ്രതികള്‍ യുവതിയെ ഉപേക്ഷിച്ചത്. സ്ത്രീ യാചിച്ചിട്ടും പീഡനം തുടര്‍ന്നുവെന്നാണ് വിവരം.

അഞ്ച് ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 10 വര്‍ഷം മുന്‍പ് വിവാഹിതനായ യുവാവ് മൂന്ന് കുട്ടികളുടെ പിതാവാണ്. വിവാഹിതയും ബന്ധുവുമായ യുവതിയുമായി ഇയാള്‍ വിവാഹേതര ബന്ധം പുലര്‍ത്തി. സംഭവത്തിനു പത്തു ദിവസം മുന്‍പ് ഇരുവരെയും കാണാതാവുകയായിരുന്നു.

Signature-ad

അന്വേഷണത്തിനൊടുവില്‍ ദമ്പതികള്‍ ഗ്രാമത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്. തുടര്‍ന്ന്, യുവാവിനെയും യുവതിയേയും ഗ്രാമവാസികള്‍ കെട്ടിയിടുകയായിരുന്നു. പ്രതികളായ 14 പേര്‍ കസ്റ്റഡിയിലുണ്ടെന്ന് വാറങ്കല്‍ പൊലീസ് അറിയിച്ചു.

Back to top button
error: