Breaking NewsIndiaLead NewsNEWS

എട്ടു കിലോമീറ്റര്‍ റെയില്‍ പാളത്തിലൂടെ കാറോടിച്ചു, പോലീസിനുനേരെ യുവതിയുടെ പരാക്രമം; നിര്‍ത്തിയിട്ടത് നാലു ട്രെയിനുകള്‍

ഹൈദരാബാദ്: റെയില്‍ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച യുവതി പരിഭ്രാന്തി സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.
കൃത്യസമയത്ത് നാട്ടുകാര്‍ ഇടപെട്ടതിനാല്‍ വലിയൊരു അപകടം ഒഴിവായി. ഏറെ പണിപ്പെട്ടായിരുന്നു നാട്ടുകാര്‍ കാര്‍ നിര്‍ത്തിച്ച് യുവതിയെ പുറത്തിറക്കിയത്.

കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. നാഗുലപ്പള്ളി-ശങ്കര്‍പ്പള്ളി റെയില്‍വേ ട്രാക്കില്‍ വച്ചാണ് സംഭവം. ട്രാക്കിനരികിലൂടെ രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിക്കുന്നത് ശ്രദ്ധിച്ചത്. അമ്പരന്ന നാട്ടുകാര്‍ ഓടിക്കൂടി കാര്‍ നിര്‍ത്തിച്ചു. അമിത വേഗതയിലായിരുന്നു വാഹനമെന്നും നാട്ടുകാര്‍ പറയുന്നു. ആദ്യമൊന്നും യുവതി കാറില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. കാറില്‍ നിന്നും നാട്ടുകാര്‍ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.

Signature-ad

വാഹനം ഓടിച്ചത് ലഖ്നൗവ് സ്വദേശിനിയായ സോണി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ് ഇവര്‍. യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.

 

Back to top button
error: