ഗർഭിണിയായ ഭാര്യയെ മലമുകളിൽ നിന്ന് കൊക്കയിലേക്കു തള്ളിയിട്ടു ഭർത്താവ് കൊലപ്പെടുത്തി. ടർക്കിയിൽ ആണ് സംഭവം. അവസാന സെൽഫി എടുത്തതിന് ശേഷമാണ് കൊലപാതകം.
2018 ലാണ് സംഭവം നടന്നത്. ഇപ്പോഴാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. 40 കാരൻ ഹകൻ അയ്സൽ ആണ് 32 കാരി ഭാര്യ സെമ്രയെ കൊക്കയിൽ തള്ളിയിട്ടത്.
ഭാര്യയുടെ പേരിലുള്ള ഇൻഷുറൻസ് സ്വന്തമാക്കാൻ വേണ്ടിയാണ് അയ്സൽ ഈ ക്രൂരകൃത്യം ചെയ്തത്. ആയിരം അടി മുകളിൽ നിന്നാണ് 7 മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് തള്ളിയിട്ടത്. സെമ്രയ്‌ക്കൊപ്പം ഗർഭസ്ഥ ശിശുവും മരിച്ചു.
കൊലപാതകത്തിനുശേഷം അയ്സൽ ഇൻഷുറൻസിനായി കമ്പനിയെ സമീപിച്ചു. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ കമ്പനി അപേക്ഷ നിരസിച്ചു. നിലവിൽ ജയിലിലാണ് അയ്സൽ.