NEWS

കോവിഡ് ഒരാളെ ഒന്നിലേറെ തവണ ബാധിക്കും ? ഹോങ്കോങ്ങിൽ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കോവിഡ് ഒരാളിൽ രണ്ടുതവണ ബാധിക്കാമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹോങ്കോങ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ .ഒരു 33 കാരനിലെ ജനിതക പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയത് എന്ന് അവർ അവകാശപ്പെടുന്നു .മാർച്ചിൽ ഒരു തവണ കോവിഡ് ബാധിച്ചതാണ് യുവാവിന് .എന്നാൽ ഓഗസ്റ്റ് മധ്യത്തിൽ ഇയാൾ ഒരു സ്‌പെയിൻ യാത്ര നടത്തിയിരുന്നു .അവിടെ നിന്ന് തിരിച്ചെത്തിയപ്പോൾ വീണ്ടും കോവിഡ് പോസിറ്റീവ് ആയി .വകഭേദം വന്ന വൈറസ് ആണ് ഇയാളെ ബാധിച്ചതെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത് .

ആദ്യം കോവിഡ് ലക്ഷണങ്ങളോടെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് .എന്നാൽ രണ്ടാം തവണ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു .ഹോങ്കോങ് വിമാനത്താവളത്തിലെ സാധാരണ പരിശോധനയിൽ ആണ് രണ്ടാം തവണയും കോവിഡ് ബാധയുണ്ടെന്നു തിരിച്ചറിയുന്നത് .”ഒരിക്കൽ വന്നാൽ പിന്നീട് വരില്ല എന്നത് ചിലരിൽ ശരിയാവില്ല .ആദ്യ രോഗബാധ കൊണ്ട് ശരീരം പ്രതിരോധ ശേഷി കൈവരിക്കണമെന്നില്ല .”ശാസ്ത്രജ്ഞർ വിലയിരുത്തുന്നു .

Signature-ad

എന്തായാലും കൂടുതൽ പരിശോധനകൾക്കും ഗവേഷണങ്ങൾക്കും ശേഷമേ ഇത് ഉറപ്പിക്കാവൂ എന്നാണ് ശാസ്ത്രലോകം പറയുന്നത് .പഠനം ഒരു രാജ്യാന്തര ജേർണലലിൽ താമസിയാതെ പ്രസിദ്ധീകരിക്കും .

Back to top button
error: