CrimeNEWS

യുഎസില്‍ ജൂത മ്യൂസിയത്തിന് പുറത്ത് വെടിവെപ്പ്; ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ട് ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ജൂത മ്യൂസിയത്തിന് പുറത്തുവെച്ചായിരുന്നു അക്രമണം. മ്യൂസിയത്തില്‍നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ആക്രമണമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഫ്രീ പലസ്തീന്‍’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി വെടിവെപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹിതരാകാന്‍ തീരുമാനിച്ച രണ്ട് പങ്കാളികളാണ് കൊല്ലപ്പെട്ടതെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ യെച്ചീല്‍ ലീറ്റര്‍ പറഞ്ഞു.

Signature-ad

ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9.5 ഓടെയാണ് എഫ്ബിഐ വാഷിങ്ടണ്‍ ഫീല്‍ഡ് ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ ചിക്കാഗോ സ്വദേശി റോഡ്രിഗസ് (30) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: