CrimeNEWS

പരിയാരത്ത് വന്‍കഞ്ചാവ് വേട്ട: ലഹരി വില്പനക്കാരന്‍ ഷമ്മാസിന്റെ വീട്ടില്‍നിന്ന് രണ്ടര കിലോ കഞ്ചാവ് പിടിച്ചു

കണ്ണൂര്‍: പരിയാരം എര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്പനക്കാരന്‍ കെ ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 395 ഗ്രാം കഞ്ചാവ് പിടിച്ചത്.വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു.

തളിപ്പറമ്പ്, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ എക്സൈസ് കേസുകളിലും പെരിങ്ങോം പോലീസ് സ്റ്റേഷനിലും മയക്കുമരുന്നു കേസിലെ പ്രതിയാണ് ഷമ്മാസ് എന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

Signature-ad

പരിയാരം പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം എസ്എച്ച്ഒ: വിനീഷ് കുമാറിന്റെ നിര്‍ദേശാനുസരണം പരിയാരം എസ്.ഐ: എസ്.ഐ സനീദ്, ഡാന്‍സാഫ് എസ്. ഐ: ബാബു. പി, പരിയാരം എസ്ഐ: കൃഷ്ണപ്രിയ, എഎസ്ഐ: ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് പൂഴിയില്‍ എന്നിവരും ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും (ഡാന്‍സാഫ്) പരിശോധനയില്‍ പങ്കെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐ.പി.എസിന്റെ നിര്‍ദേശാനുസരണം കര്‍ശന പരിശോധയാണ് മയക്കുമരുന്ന് മാഫിയക്കെതിരെ കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടന്നു വരുന്നത്.

 

 

Back to top button
error: