Lead NewsNEWS

പഞ്ചാബ് തദ്ദേശതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് മുന്നേറ്റം

ഞ്ചാബ് തദ്ദേശതിരഞ്ഞെടുപ്പിലെ ആദ്യഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം. രാജ്പുര മുനിസിപ്പല്‍ കൗണ്‍സിലിലെ 31 സീറ്റുകളില്‍ 27 എണ്ണം കോണ്‍ഗ്രസ് നേടി. ദേരാബസി മുനിസിപ്പല്‍ കൗണ്‍സിലില്‍ എട്ടിടത്തും ദൊരാഹയില്‍ ആകെയുള്ള 15 സീറ്റില്‍ ഒമ്പതിടത്തും സമ്രാലയില്‍ 15 വാര്‍ഡില്‍ പത്തിടത്തും കോണ്‍ഗ്രസ് മുന്നേറ്റമാണ്. സിരാക്പുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു. ഫിറോസ്പുരില്‍ 12 വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ജണ്ഡ്യാലയില്‍ 10 സീറ്റില്‍ കോണ്‍ഗ്രസും മുന്നിടത്ത് അകാലിദളും ജയിച്ചു.

ലല്‍റുവില്‍ അഞ്ച് വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. നംഗലില്‍ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസും രണ്ടിടത്തു ബിജെപിയും ജയിച്ചു. ശ്രീ അനന്ത്പുര്‍ സാഹിബില്‍ 13 വാര്‍ഡിലും സ്വതന്ത്രന്മാരാണ് ജയിച്ചത്. എഎപിക്കും അകാലിദളിനും ഒരു സീറ്റ് പോലും നേടാനായില്ല. കിര്‍താര്‍പുര്‍ സാഹിബില്‍ അകാലിദളിന് ഒരു സീറ്റാണ് ലഭിച്ചത്. പത്തിടത്ത് സ്വതന്ത്രന്മാര്‍ ജയിച്ചു. അമൃത്സര്‍ ജില്ലയില്‍ രയ്യ, ജണ്ഡ്യാല, അജ്നാല, രാംദാസ് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. ഗുര്‍ദാസ്പുരില്‍ ആകെയുള്ള 29 വാര്‍ഡുകളും കോണ്‍ഗ്രസ് നേടി.

Signature-ad

ഫെബ്രുവരി 14ന് 2,302 വാര്‍ഡുകള്‍ എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 190 മുനിസിപ്പല്‍ കൗണ്‍സില്‍-നഗരപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്, അകാലിദള്‍, ബിജെപി, ആംആദ്മി പാര്‍ട്ടി എന്നീ കക്ഷികളാണ് മത്സരരംഗത്തുള്ളത്. കര്‍ഷക പ്രതിഷേധം ആരംഭിച്ചശേഷം നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്ക്് ഏറെ നിര്‍ണായകമാണ് ജനവിധി.

Back to top button
error: