CrimeNEWS

വയനാട്ടില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കല്‍പ്പറ്റ: പനമരം കേണിച്ചിറ കേളമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജില്‍സന്‍ (42) ആത്മഹത്യക്കു ശ്രമിച്ചു. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

രണ്ട് മക്കളെയും മുറിയില്‍ അടച്ചിട്ട ശേഷമാണ് ജില്‍സന്‍ ലിഷയെ കൊലപ്പെടുത്തിയത്. പിന്നാലെ ആത്മഹത്യ ചെയ്യാനായി കൈഞരമ്പ് മുറിക്കുകയായിരുന്നു. ഫോണിന്റെ ചാര്‍ജിങ് കേബിള്‍ കൊണ്ടാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പിന്നാലെ തൂങ്ങിമരിക്കാനായി മരത്തില്‍ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. പിന്നാലെ വിഷം കുടിച്ചു. കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കൈമുറിച്ചു.

Signature-ad

കടബാധ്യതയാണ് കാരണമെന്നാണ് വിവരം. ആത്മഹത്യാശ്രമത്തിനു മുന്‍പ് അര്‍ധരാത്രിയോടെ ഇയാള്‍ സുഹൃത്തുക്കള്‍ക്കു സന്ദേശം അയച്ചിരുന്നു. പുലര്‍ച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരം അറിയിച്ചു. ഇവരെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

Back to top button
error: