CrimeNEWS

യുവതിയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. എളയാവൂര്‍ സൗത്തിലെ പി.വി. പ്രിയയെയാണ് (43) കൊല്ലാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് മാവിലായി മൂന്നുപെരിയയിലെ കുന്നുമ്പ്രത്തെ വി.എന്‍. സുനില്‍കുമാറിനെ (51) ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് യുവതി ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. എളയാവൂര്‍ സൗത്തിലെ പഴയ കോട്ടത്തിനടുത്ത് എത്തിയപ്പോള്‍ പിറകുവശത്ത്‌നിന്ന് ഓട്ടോ ഓടിച്ചെത്തിയ സുനില്‍കുമാര്‍ പ്രിയയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

Signature-ad

ഇടിയുടെ ആഘാതത്തില്‍ റോഡരികില്‍ തെറിച്ചുവീണ യുവതിയുടെ ദേഹത്ത് പ്രതി ഓട്ടോയില്‍ കുപ്പിയില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിച്ച് തീവെക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇതിനിടയില്‍ കുതറിയോടിയ യുവതി അടുത്തവീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സുനില്‍കുമാര്‍ ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. രാത്രിയോടെ ടൗണ്‍ എസ്‌ഐ: വി.വി. ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടിച്ചു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: