KeralaNEWS

‘തൂണിലുംതുരുമ്പിലും ദൈവം, മണ്ണിലും ജനമനസ്സിലും സഖാവ് PJ’; പാര്‍ട്ടികോണ്‍ഗ്രസിന് പിന്നാലെ കണ്ണൂരില്‍ ഫ്‌ളക്‌സ്

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെ കണ്ണൂരില്‍ പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞുനില്‍ക്കുമെന്നാണ് ബോര്‍ഡുകളിലുള്ളത്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ‘റെഡ് യങ്‌സ് കക്കോത്ത്’ എന്ന പേരിലാണ് ഫ്‌ലക്‌സ്.

കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പി. ജയരാജന്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍ പ്രതീക്ഷിച്ചിരുന്നു. പ്രായപരിധി മാനദണ്ഡം മൂലം ഇനിയൊരു അവസരം ജയരാജനുണ്ടാകില്ലെന്നും ഇത്തവണ അദ്ദേഹം സെക്രട്ടറിയേറ്റില്‍ ഉണ്ടാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുണ്ടായില്ല. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കമുണ്ടായേക്കാവുന്ന പ്രതിഷേധ പോസ്റ്റുകള്‍ക്ക് തടയിടാന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വമടക്കം കടുത്ത ജാഗ്രത പുലര്‍ത്തിയിരുന്നു.

Signature-ad

സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ അദ്ദേഹം ഉള്‍പ്പെടുമെന്ന് അനുകൂലിക്കുന്നവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മധുരയില്‍ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസിലും അതുണ്ടായില്ല. ഇതിന് പിന്നാലെയാണ് പി. ജയരാജനെ അനുകൂലിച്ച് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഫ്‌ലക്‌സ് ഉയര്‍ന്നത്. സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തിന് അനുകൂലമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Back to top button
error: