Breaking NewsKeralaLead NewsNEWSNewsthen Special

നാട്ടുകാരില്‍നിന്ന് പണപ്പിരിവ്; സ്ഥലവും പാര്‍ട്ടി ഓഫീസും സ്വന്തം പേരില്‍; കോട്ടയത്ത് ഐഎന്‍ടിയുസി ഓഫീസ് നേതാവ് വിറ്റു; പാലക്കാട് ഓഫീസ് പൂട്ടി താക്കോലുമായി പോയി; കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതി പലവിധം; കണക്കെടുത്ത് തിരിച്ചു പിടിക്കാന്‍ നേതൃത്വം

തിരുവനന്തപുരം: പാര്‍ട്ടിയുടെ സ്വത്തുവകകള്‍ നേതാക്കള്‍ സ്വന്തം പേരിലാക്കുന്നതു വ്യാപകമായതോടെ കണക്കെടുക്കാന്‍ കോണ്‍ഗ്രസ്. ആസ്തികളുടെ കണക്കെടുക്കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഡിസിസി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ എന്നിങ്ങനെ ഓരോ തട്ടിലും സ്വന്തമായി ഓഫീസുള്ളവ, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ എന്നിങ്ങനെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഓഫീസ് നിര്‍മിക്കാന്‍ ജനങ്ങളില്‍നിന്നു പണം പിരിച്ചശേഷം നേതാക്കള്‍ സ്വന്തം പേരിലേക്കു മാറ്റുന്നെന്നാണ് ആരോപണം. ഇത്തരം സംഭവങ്ങള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണു കര്‍ശന നടപടിക്കു നേതൃത്വം ഇറങ്ങുന്നത്.

സാധാരണ ഗതിയില്‍ പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ പേരിലാണു സ്ഥലവും കെട്ടിടവും വാങ്ങേണ്ടത്. അപ്പപ്പോള്‍ ചുമതലയിലുള്ളവരുടെ പേരിലാകും ആസ്തികള്‍ വാങ്ങുന്നതെങ്കിലും സ്ഥാനം ഒഴിയുന്നതോടെ ബാങ്ക് അക്കൗണ്ട് അടക്കം അടുത്ത ചുമതലക്കാരനു നല്‍കണം. ഇതിനു പകരം വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്യുന്നെന്നാണു ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പ് പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ ചിലര്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചും സ്ഥലങ്ങള്‍ വാങ്ങി. കരം അടയ്ക്കുന്നതു വ്യക്തിയുടെയോ ട്രസ്റ്റിന്റെയോ പേരിലും. ഇതിനു പകരം പാര്‍ട്ടിയുടെ പേരില്‍ കരമടയ്ക്കാന്‍ കഴിയണമെന്നാണ് എഐസിസി നിര്‍ദേശം.

Signature-ad

സ്വത്ത് അന്യാധീനപ്പെടുന്നതി നെക്കുറിച്ച് കെപിസിസിക്ക് ചില പരാതികള്‍ ലഭിച്ചിരുന്നു. ഇവ യില്‍ ആധാരത്തിന്റെ പകര്‍പ്പെ ടുത്തുള്ള പരിശോധന നടന്നുവ രുന്നു. വ്യക്തിയുടെപേരില്‍ രജി സ്റ്റര്‍ചെയ്ത ചില കെട്ടിടങ്ങള്‍ക്ക് ബന്ധപ്പെട്ട ഭാരവാഹിയുടെ മരണത്തിനുശേഷം മക്കള്‍ അവകാശം ഉന്നയിക്കുന്ന സാഹച ര്യവുമുണ്ടായി. പോഷകസംഘടനകളുമായി ബന്ധപ്പെട്ടും ചില ഓഫീസുകള്‍ കൈമോശംവന്നിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ഐഎന്‍ടിയുസിയുടെ ഓഫീസ് കെട്ടിടം പഴയ ഭാരവാഹി വീട്ടിലെ അത്യാവശ്യം പ്രമാണിച്ചു വിറ്റത് വന്‍ വിവാദമായിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി ഓഫീസ് ഭാരവാഹി മാറിയപ്പോള്‍ പൂട്ടി താക്കോലുമായി പോയി. കോഴിക്കോട്, കൊല്ലം ജില്ലകളിലും സമാനമായ പരാതികളുണ്ട്. ട്രസ്റ്റിന്റെ പേരില്‍ വാങ്ങിയ സ്ഥലം ട്രസ്റ്റ് അംഗങ്ങളുടെ മരണശേഷം സര്‍ക്കാര്‍ ഏറ്റെടുത്ത സംഭവവുമുണ്ടായി.

സംസ്ഥാനത്തു പാര്‍ട്ടി സംവിധാനങ്ങള്‍ ആകെ കുത്തഴിഞ്ഞ നിലയിലെന്നാണു കനഗോലുവിന്റെ റിപ്പോര്‍ട്ട്. അടുത്തിടെ കോടതി വ്യവഹാരങ്ങളില്‍ തിരിച്ചടി നേരിട്ടതും നേതൃത്വത്തില്‍ അതൃപ്തിക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരേ നല്‍കിയ ഹര്‍ജിയും കോടതി കുട്ടയിലിട്ടു. സ്വന്തം പോക്കറ്റില്‍നിന്നു പണം മുടക്കി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്‍കിയ നടപടിയെന്നാണു മുതിര്‍ന്ന നേതാക്കള്‍ ഇതിനെ പരിഹസിച്ചത്. നിയമസഭയില്‍ ഇളം തലമുറ നേതാക്കളുടെ അപക്വമായ പ്രസംഗങ്ങള്‍ക്കെതിരേയും പരാതിയുണ്ട്.

Back to top button
error: