CrimeNEWS

വീട്ടിലെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മര്‍ദിച്ച് റോഡില്‍ വലിച്ചിഴച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി; മകനും കാമുകിയും അറസറ്റില്‍

തിരുവനന്തപുരം: ലഹരി ഉപയോഗം വിലക്കിയതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ ക്രൂരമായി മര്‍ദിച്ചു. തിരുവനന്തപുരം പാലോടാണ് സംഭവം. വിതുര മേമല സ്വദേശിയായ 57കാരി മേഴ്സിയെയാണ് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്. പ്രതികളായ അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ അനൂപും സംഗീതയും മെഴ്സിയെ റോഡിലേക്ക് വലിച്ചിഴച്ച് മര്‍ദിച്ചു. ശേഷം വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. നാട്ടുകാരുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ വിതുര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.

Signature-ad

ദിവസങ്ങള്‍ക്ക് മുമ്പാണ് വെല്‍ഡിംഗ് തൊഴിലാളിയായ അനൂപിനൊപ്പം സംഗീത താമസിക്കാന്‍ തുടങ്ങിയത്. ഇരുവരും വീട്ടിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് പതിവാണെന്നാണ് മേഴ്സി പൊലീസിന് നല്‍കിയ മൊഴി. പ്രതികളെ പിടികൂടി നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: