NEWSPravasi

കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് ഭാരവാഹികള്‍

കുവൈറ്റ് സിറ്റി: അബ്ബാസിയ യൂണിറ്റിന്റെ 2024-25 വര്‍ഷ യൂണിറ്റ് കണ്‍വീനര്‍ ഷാജി സാമുവേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റെജി മത്തായി സ്വാഗതം അര്‍പ്പിച്ചു. മാത്യു യോഹന്നാന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ സജിമോന്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സമാജം ട്രഷറര്‍ തമ്പി ലൂക്കോസ് സമാജത്തിന്റെ സാമ്പത്തിക സ്ഥിതി വിവര കണക്കുകള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് സമാജം പ്രസിഡന്റ് അലക്‌സ് മാത്യു വരണാധികാരിയായി ഭരണ സമിതി തിരഞ്ഞെടുപ്പുകള്‍ക്കു നേതൃത്വം നല്‍കി. ജസ്റ്റിന്‍ സ്റ്റീഫന്‍ യൂണിറ്റ് കണ്‍വീനറായും, ജോയിക്കുട്ടി തോമസ്, അനി ബാബു, ഷംന അല്‍അമീന്‍, ജിതേഷ് രാജന്‍ എന്നിവര്‍ ഏരിയ കണ്‍വീനര്‍മാരായും, തോമസ് പണിക്കര്‍, ലിവിന്‍ വര്‍ഗീസ്, റിനില്‍ രാജു, ഷാജി സാമുവേല്‍, സജിമോന്‍ ഒ. അഞ്ജന അനില്‍, മാത്യു യോഹന്നാന്‍, സജിമോന്‍ തോമസ്, സ്റ്റാന്‍ലി യോഹന്നാന്‍, ജയകുമാര്‍ ആര്‍. എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Signature-ad

യോഗത്തില്‍ സമാജം ജനറല്‍ സെക്രട്ടറി, ബിനില്‍ ദേവരാജന്‍, വനിതാവേദി ചെയര്‍പേഴ്‌സണ്‍, രഞ്ജന ബിനില്‍, ആക്ടിങ് സംഘടനാ സെക്രട്ടറി, രാജു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പുതുതായി തിരെഞ്ഞെടുത്ത യൂണിറ്റ് കണ്‍വീനര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍ നന്ദി രേഖപ്പെടുത്തി.

Back to top button
error: