CrimeNEWS

വൈഷ്ണോദേവി ബേസ് ക്യാമ്പില്‍ ‘വെള്ളമടി’ പാര്‍ട്ടി; ഇന്‍ഫ്‌ളുവന്‍സര്‍ ഓറി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്ര ബേസ് ക്യാമ്പായ കത്രയിലെ ഹോട്ടല്‍ മുറിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയതിന് ഇന്‍ഫ്‌ളുവന്‍സര്‍ ഓറി ഉള്‍പ്പടെ ഏഴ് പേരെ ജമ്മുകാശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ട്ടിയുടെ വീഡിയോ ‘മാതാ വൈഷ്ണോ ദേവി, കത്ര’ എന്ന് ടാഗ് ചെയ്ത് ഓറി തന്നെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മതവികാരം വ്രണപ്പെടുത്തിയതിനും ബേസ് ക്യാമ്പില്‍ മദ്യപാനം വിലക്കിയുള്ള ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനുമാണ് കേസ്.

ഓറിയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കത്രയില്‍ എത്തിയ റഷ്യന്‍ വനിത അനസ്തസില അര്‍സമാസ്‌കിനയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഓറി, ദര്‍ശന്‍ സിംഗ്, പാര്‍ത്ത് റെയ്‌ന, റിതിക് സിംഗ്, റാഷി ദത്ത, രക്ഷിത ഭോഗല്‍, ഷാഗുണ്‍ കോഹ്ലി, അര്‍സ മാസ്‌കിന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Signature-ad

ബോളിവുഡ് സെലിബ്രിറ്റികളുടെ ഉറ്റസുഹൃത്താണ് ഓറി. ജാന്‍വി കപൂര്‍, ഖുഷി കപൂര്‍, അനന്യ പാണ്ഡേ, സാറാ അലി ഖാന്‍, ഭൂമി പഡ്നേക്കര്‍ തുടങ്ങിയവരോടൊപ്പം പാര്‍ട്ടികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുംബയ് വ്യവസായി സൂരജ് കുന്ദന്‍ലാല്‍ അവത്രമണിയുടെയും ഷഹനാസിന്റെയും മകനാണ് ഓറി. ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് കുടംബത്തിന്.

Back to top button
error: