CrimeNEWS

സംശയകരമായ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തു; ലഹരിക്ക് അടിമയായ യുവാവ് ഗൃഹനാഥനെ കിണറ്റില്‍ തള്ളിയിട്ടു

കോട്ടയം: ലഹരിക്ക് അടിമയായ യുവാവ് 44 വയസ്സുകാരനെ കിണറ്റില്‍ തള്ളിയിട്ടതായി പരാതി. ജോലി കഴിഞ്ഞ് കടയില്‍നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ ഇലയ്ക്കാട് കല്ലോലില്‍ കെ.ജെ. ജോണ്‍സണ്‍ (44) ആണ് കിണറ്റില്‍ വീണത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംക്ഷനു സമീപത്താണ് സംഭവം.

ഡ്രൈവറായ ജോണ്‍സണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോകുന്ന വഴി ഇലയ്ക്കാട് സ്വദേശി നിതിനെ (38) സംശയകരമായ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ നിതിന്‍ ജോണ്‍സനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് ജോണ്‍സണെ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പൊലിസും പാലായില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയാണ് ജോണ്‍സനെ കിണറ്റില്‍ നിന്നും കയറ്റിയത്.

Signature-ad

വീഴ്ചയില്‍ പരുക്കേറ്റ ജോണ്‍സണ്‍ കുറവിലങ്ങാട് ഗവ. ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Back to top button
error: