MovieNEWS

‘തല’യുടെ മാസ് അവതാരം; സമൂഹമാധ്യമങ്ങളില്‍ തരംഗമായി ‘ഗുഡ് ബാഡ് അഗ്ലി’ ടീസര്‍

മിഴ് സൂപ്പര്‍ താരം തല അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വിശാല്‍ ചിത്രം ‘മാര്‍ക്ക് ആന്റണി’ക്കു ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് അജിത് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പക്കാ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രമാകും ഗുഡ് ബാഡ് അഗ്ലി എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ എത്തുന്ന അജിത്തിനെ ടീസറില്‍ കാണാന്‍ സാധിക്കും.

തൃഷ നായികയായി എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 10 ന് ആഗോള റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനില്‍, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

Signature-ad

ഗുഡ് ബാഡ് അഗ്ലി ഉറപ്പായും തിയേറ്ററില്‍ വലിയ തരംഗം തീര്‍ക്കുമെന്നും വളരെ കാലത്തിന് ശേഷം അജിത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക സിനിമ നല്‍കുമെന്നാണ് പ്രതീക്ഷ. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോള്‍ തന്നെ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളില്‍ തടി കുറച്ച് പുതിയ ലുക്കില്‍ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്.

 

Back to top button
error: