Social MediaTRENDING

”ബാലയുടെ വീട്ടിലേക്ക് പെണ്ണുങ്ങള്‍ വരുന്നതിന് ഞാന്‍ സാക്ഷിയാണ്! രണ്ട് തവണ എന്നെ വീട്ടില്‍ വിളിച്ച് വരുത്തി അടിച്ചു, എലിസബത്ത് പറഞ്ഞത് സത്യം”

ടന്‍ ബാലയ്ക്കെതിരെ മുന്‍ ഭാര്യമാരായ അമൃത സുരേഷും എലിസബത്ത് ഉദയനും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പുതിയ ചില വെളിപ്പെടുത്തലുകളുമായി എലിസബത്ത് വീണ്ടും രംഗത്ത് വന്നിരുന്നു. തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും ബാലയുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്.

ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് സോഷ്യല്‍ മീഡിയ വൈറല്‍ താരമായ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. മുന്‍പ് ബാലയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സന്തോഷ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. പലപ്പോഴും ബാലയുടെ വീട്ടിലേക്കും ഇദ്ദേഹം പോയിരുന്നു. എന്നാല്‍, ബാല തന്നെ രണ്ട് തവണ അടിച്ചിട്ടുണ്ടെന്നാണ് സന്തോഷ് പറയുന്നത്.

Signature-ad

മുന്‍ഭാര്യ നടനെതിരെ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും അതിന് സാക്ഷിയായ വ്യക്തിയാണ് താനെന്നും പറഞ്ഞാണ് സന്തോഷ് വര്‍ക്കി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ബാലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന കാര്യങ്ങള്‍ താരം പറഞ്ഞിരിക്കുന്നത്.

സന്തോഷ് വര്‍ക്കിയുടെ വാക്കുകളിങ്ങനെയാണ്… ‘ബാലയെ കുറിച്ച് എലിസബത്ത് പറയുന്നതൊക്കെ സത്യമാണ്. അതിന് സാക്ഷിയാണ് ഞാന്‍. ബാലയുടെ വീട്ടില്‍ പല പെണ്ണുങ്ങളും വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രണ്ട് തവണ എന്നെ വീട്ടില്‍ വിളിച്ച് വരുത്തി അടിച്ച ആളാണ്. രണ്ടാമത്തെ തവണ എന്നെ അടിച്ചതിന് ശേഷമാണ് ഒരു കള്ള വീഡിയോ എടുത്തത്. ശേഷം എന്റെ വീടറിയാം, വീട്ടില്‍ വന്ന് അടിക്കുമെന്ന് പറഞ്ഞു.

ബാലയുടെ കൈയ്യില്‍ ഒരു അരിവാളുണ്ട്. അത് ഞാനും കണ്ടിട്ടുള്ളതാണ്. എന്നെയും അത് കാണിച്ചു. എലിസബത്ത് പറയുന്നതൊക്കെ സത്യമായ കാര്യങ്ങളാണ്. ആദ്യം പറഞ്ഞതൊക്കെ വളച്ചൊടിച്ചു. ഇയാള്‍ ജീവിതത്തിലും നല്ലോണം അഭിനയിക്കാന്‍ അറിയുന്ന വ്യക്തിയാണ്. തോക്കിന്റെ കേസില്‍ എനിക്ക് ഒരുപാട് നഷ്ടമുണ്ട്. അഡ്വക്കേറ്റ് അത് വാദിക്കുന്നുണ്ട്. എത്രയൊക്കെ നഷ്ടമുണ്ടായാലും എനിക്ക് സത്യം പറയാതിരിക്കാതെ വയ്യ.

ഞാന്‍ ബാലയെ പരിചയപ്പെടുന്ന സമയത്ത് പാലക്കാട് നിന്നും ഒരു പെണ്‍കുട്ടി വരുമായിരുന്നു. അതിനെ കുറിച്ച് എലിസബത്ത് ബാലയോട് ചോദിക്കുമ്പോള്‍ ഞാനും അവിടെയുണ്ട്. എന്നെ രണ്ട് തവണ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരികമായി ഉപദ്രവിച്ചു. ആശുപത്രിയില്‍ കിടന്നപ്പോള്‍ മുതല്‍ എലിസബത്താണ് ബാലയെ ശുശ്രൂഷിച്ചത്. പക്ഷേ ഒരു നന്ദിയുമില്ലാത്ത രീതിയിലാണ് എലിസബത്ത് ശരിയില്ലെന്ന് എന്നോട് പറഞ്ഞത്. ഒരുപാട് പേരെ ഉപദ്രവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് എന്നെയും ആക്രമിച്ചതെന്നും,’ സന്തോഷ് വര്‍ക്കി പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് ബാലയും സന്തോഷ് വര്‍ക്കിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇദ്ദേഹത്തെ ബാല തടവില്‍ വെച്ചിരിക്കുകയാണെന്ന തരത്തില്‍ ആരോപണം വന്നെങ്കിലും സന്തോഷ് വര്‍ക്കി തനിക്കെതിരെ ചാരപ്പണി നടത്തുകയാണെന്നാണ് ബാല പറഞ്ഞത്. എന്നാല്‍ ബാലയെ തനിക്ക് പേടിയാണെന്നും അദ്ദേഹത്തിനൊപ്പം ഗുണ്ടാസംഘം ഉണ്ടെന്നുമൊക്കെ അന്നും സന്തോഷ് പറഞ്ഞിരുന്നു.

ഇതേ കാര്യങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ബാലയുടെ മുന്‍ഭാര്യയായ എലിസബത്തും സംസാരിച്ചത്. ഇത്രയും കാലം തന്നെയും ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു എന്നും അതാണ് ഒന്നും മിണ്ടാതിരുന്നതെന്നുമാണ് ഡോക്ടര്‍ കൂടിയായ എലിസബത്ത് പറഞ്ഞത്.

മകളുടെ പേരിലുണ്ടായിരുന്ന ഇന്‍ഷൂറന്‍സിലും വിവാഹമോചന രേഖകളിലും ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ബാലയുടെ മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും രംഗത്ത് വന്നിരുന്നു. തന്റെ ഒപ്പ് അടക്കം മാറ്റിയിട്ടുവെന്നും അമൃത ആരോപിച്ചു. പിന്നാലെയാണ് എലിസബത്തും രംഗത്ത് വരുന്നത്.

 

Back to top button
error: