ഗ്രേറ്റ ട്യൂൻബർഗിന്റെ ടൂൾ കിറ്റ് ഷെയർ ചെയ്ത കേസിൽ പരിസ്ഥിതി പ്രവർത്തകയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. 21 കാരിയായ ദിശ രവിയാണ് അറസ്റ്റിലായത്. ബംഗളുരുവിൽ നിന്നാണ് അറസ്റ്റ്.
“ഫ്രൈഡേ ഫോർ ഫ്യൂച്ചർ” പ്രചാരണത്തിന്റെ സഹസ്ഥാപക ആണ് ദിശ രവി. ദിശ ടൂൾ കിറ്റിൽ മാറ്റംവരുത്തി അയച്ചു നൽകിയെന്നാണ് ആരോപണം. ടൂൾ കിറ്റ് കേസിലെ ആദ്യ അറസ്റ്റ് ആണിത്. ഈ മാസം നാലിനാണ് ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.