KeralaNEWS

ലഗേജിലെന്തന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; കോഴിക്കോട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

കോഴിക്കോട്: ലഗേജിന്റെ ഭാരക്കൂടുതല്‍ ചോദ്യം ചെയ്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ബാഗില്‍ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. കോഴിക്കോട് സ്വദേശി റഷീദിനെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് ക്വലാലംപൂരിലേക്ക് പോകാനായാണ് റഷീദ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ബാഗില്‍ നിശ്ചിത തൂക്കത്തിലധികം സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ബാഗില്‍ എന്താണെന്ന് ഉദ്യോഗസ്ഥന്‍ ചോദിക്കുകയായിരുന്നു. ബോംബുണ്ട് എന്ന് പരിഹാസ രൂപേണ റഷീദ് മറുപടി നല്‍കി. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുകയും നെടുമ്പാശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Signature-ad

 

 

Back to top button
error: