NEWSWorld

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അശ്ലീല സന്ദേശം, ലൈംഗികാതിക്രമം; വനിതാ കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ടു

ലണ്ടന്‍: പുരുഷന്മാരായ സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. യുകെയിലാണ് സംഭവം. മദ്യപിച്ചതിനുശേഷം വെതര്‍സ്പൂണ്‍സ് എന്ന പബ്ബില്‍വച്ച് രണ്ട് സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം നടത്തിയതിന് ഹാംസ്പിയറിലെ പൊലീസ് കോണ്‍സ്റ്റബിളായ ടിയ ജോണ്‍സണ്‍ വാര്‍ണെയെ ആണ് പിരിച്ചുവിട്ടത്.

ലൈംഗികാതിക്രമം എതിര്‍ത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന് അപമര്യാദയായ രീതിയില്‍ ടിയ ഫോണ്‍ സന്ദേശവും അയച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ ഭാഗത്ത് 20 സെക്കന്റോളം സ്പര്‍ശിച്ചുവെന്നും ടിയക്കെതിരായ ട്രൈബ്യൂണലിന്റെ വാദത്തില്‍ പറയുന്നു. ടിയയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും പബ്ബിലുണ്ടായിരുന്നു. ഇയാള്‍ക്കെതിരെയും അപമര്യാദയാര്‍ന്ന പെരുമാറ്റത്തിന് നടപടി സ്വീകരിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു. ഈസ്റ്റ്ലീയില്‍ നടന്ന ഹിയറിംഗിനുശേഷം ടിയയെ കോളേജ് ഒഫ് പൊലീസിംഗിന്റെ പിരിച്ചുവിടപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Signature-ad

ടിയയുടെ പെരുമാറ്റത്തെ ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ സാം ഡെ റെയ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരമൊരു രീതിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ പെരുമാറിയെന്നത് അപമാനകരമാണ്. ഒരു ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകരില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല. ഡ്യൂട്ടിയില്‍ ആയിരുന്നാലും അല്ലായെങ്കിലും ഇത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലായ്പ്പോഴും ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ പ്രവൃത്തികള്‍ പൊലീസ് സേനയെ ഒന്നാകെ ബാധിക്കും. അതിനാല്‍ തന്നെ ടിയയെ സേനയില്‍ നിന്ന് പുറത്താക്കിയത് കൃത്യമായ തീരുമാനം തന്നെയാണെന്നും സാം ഡെ റെയ പറഞ്ഞു.

 

Back to top button
error: