Social MediaTRENDING

കുംഭമേളയില്‍ പുണ്യ സ്‌നാനം നടത്തി സംയുക്ത മേനോന്‍

കുംഭമേളയില്‍ പങ്കെടുത്ത് നടി സംയുക്ത മേനോന്‍. ഉത്തര്‍പ്രദേശിലെ പ്രയാഗരാജിലെ ത്രിവേണി സംഗമത്തില്‍ മുങ്ങി സ്‌നാനം ചെയ്തതിന്റെ ചിത്രങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. വിശാലമായ സംസ്‌കാരത്തെ വിലമതിക്കുന്നു എന്നാണ് ഗംഗയില്‍ പുണ്യ സ്‌നാനം ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്.

വിശാലമായ സംസ്‌കാരത്തെ വിലമതിക്കുന്നു എന്നാണ് സ്‌നാനത്തിനു ശേഷം സംയുക്ത കുറിച്ചത്. ‘ജീവിതത്തെ വിശാലമായി കാണുമ്പോള്‍ അതിന്റെ അര്‍ത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയില്‍ ഒരു പുണ്യസ്‌നാനം പോലെ, ബോധത്തിന്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിനുവേണ്ടി ഞാന്‍ എന്റെ സംസ്‌കാരത്തെ മനസിലാക്കുന്നു’- സംയുക്ത മേനോന്‍ കുറിച്ചു. കറുത്ത കുര്‍ത്ത ധരിച്ചാണ് സംയുക്ത കുംഭമേളയ്‌ക്കെത്തിയത്.

Signature-ad

2016 ല്‍ പുറത്തിറങ്ങിയ പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് സംയുക്ത സിനിമയിലേക്ക് എത്തുന്നത്. ടൊവിനോ തോമസ് ചിത്രം തീവണ്ടിയാണ് താരത്തിന്റെ കരിയര്‍ ബ്രേക്കായ ചിത്രം. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വെള്ളം, കടുവ, വൂള്‍ഫ് തുടങ്ങിയ ചിത്രങ്ങളില്‍ സംയുക്ത വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സംയുക്ത വേഷമിട്ടിട്ടുണ്ട്.

Back to top button
error: