CrimeNEWS

കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; കൈയ്ക്കും മുഖത്തിനും ഗുരുതരമായ പൊള്ളല്‍, ഭര്‍ത്താവ് പിടിയില്‍

കൊല്ലം: കല്ലുവെട്ടാന്‍കുഴിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഭര്‍ത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈയ്ക്കും മുഖത്തിനും പൊള്ളലേറ്റ നിലയിലാണ് യുവതി. ഇരുവരും തമ്മിലുണ്ടായിരുന്ന കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിലേക്ക് എത്തിയതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം കൊല്ലം ചിതറയിലാണ് സംഭവം. ബിജു മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും കവിതയുടെ അമ്മയും താമസിച്ചിരുന്നത്. ഇവിടെ വച്ച് വഴക്കുണ്ടാകുകയും ഇരുവരേയും ഇറക്കിവിടാന്‍ ബിജു പലതവണ ശ്രമിക്കുകയും ചെയ്തിരുന്നു.

Signature-ad

പ്രശ്്നങ്ങള്‍ വഷളായതോടെ കവിതയും അമ്മയും സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരുന്നു. വാടകവീട്ടില്‍വച്ചാണ് കവിതയെ ബിജു ആക്രമിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ട് മാത്രമാണ് കവിതയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ആളുകള്‍ ഓടിക്കൂടുമെന്ന് മനസ്സിലാക്കിയ ബിജു സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഭാര്യയെ ഉപദ്രവിക്കണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് ഇയാള്‍ ആസിഡ് അടങ്ങിയ കുപ്പിയുമായി അവരുടെ താമസസ്ഥലത്ത് എത്തിയത്.

Back to top button
error: