NEWSSocial Media

കേരളത്തില്‍ ഇങ്ങനെയൊന്ന് ആദ്യം, ആരും പരീക്ഷിക്കാത്ത ഹണിമൂണ്‍ പ്ലാനുമായി റോബിന്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 16നാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം തന്റെയും ആരിതി പൊടിയുടെയും ഹണിമൂണ്‍ പ്ലാനിനെക്കുറിച്ച് വിശദമാക്കിയിരിക്കുകയാണ് റോബിന്‍. ഒരു യുട്യൂബ് ചാനലിനോടായിരുന്നു റോബിന്‍ ഇക്കാര്യം പങ്കുവച്ചത്.

ഇന്നുവരെ ആരും പരീക്ഷിക്കാത്ത ഹണിമൂണ്‍ പ്ലാനാണ് ഇതെന്ന് റോബിന്‍ പറയുന്നു. വെറൈറ്റിയായ രണ്ടുവര്‍ഷത്തെ ഹണിമൂണാണ് പ്ലാന്‍ ചെയ്യുന്നത്. ഹണിമൂണിന്റെ ഭാഗമായി 27ല്‍ ്അധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതി. റോബിന്റെ ഒരു ഫ്രണ്ടും കൂടെയുണ്ടാകും. ഡെസ്റ്റിനേഷന്‍ ഹോളിഡേയ്സ് എന്ന പേരില്‍ അവര്‍ക്കൊരു സ്ഥാപനമുണ്ട്. പുള്ളിക്കാരിയോടൊപ്പം ചേര്‍ന്നാണ് വെറൈറ്റിയായി രണ്ടുവര്‍ഷത്തെ ഹണിമൂണ്‍ പ്ലാന്‍ ചെയ്യുന്നത്. ചിലപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാകും. അധികം സ്ഥലങ്ങളിലൊന്നും പോയിട്ടുള്ള ആളല്ല ഞാന്‍. അതു കൊണ്ട് വ്യത്യസ്തമായൊരു ഹമിമൂണ്‍ വേണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നെന്ന് റോബന്‍ പറയുന്നു.

Signature-ad

മാസങ്ങള്‍ ഇടവിട്ടായിരിക്കും യാത്ര. ആദ്യയാത്ര അസൈര്‍ബൈജാനിലേക്ക് ആയിരിക്കും. ഇതു വരെ മഞ്ഞൊന്നും കണ്ടിട്ടില്ല. അതൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്. ഫ്രീ ട്രീപ്പാണെന്നും റോബിന്‍ പറഞ്ഞു. മോഹന്‍ലാലിനെ കല്യാണത്തിന് ക്ഷണിക്കുമെന്നും റോബിന്‍ വ്യക്തമാക്കി. ബിഗ് ബോസിന്റെ നാലം സീസണിലാണ് മത്സരാര്‍ത്ഥിയായിരുന്നത്. ബിഗ് ബോസ് കഴിഞ്ഞ് ഒരു ടോക് ഷായില്‍ വച്ച് കണ്ടുമുട്ടിയ പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

 

Back to top button
error: