Movie

നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ വിവാഹ സ്വപ്നം: കല്യാണം തിരുപ്പതിയില്‍ വേണം, 3 മക്കൾ  വേണം, വാഴയിലയില്‍ എന്നും ഉണ്ണണം

  ‘ധടക്’ എന്ന ചിത്രത്തിലൂടെ 2018 ലാണ് നടി ശ്രീദേവി  മകള്‍ ജാന്‍വി കപൂർ സിനിമയിലെത്തിയത്. ആദ്യ  കാലം മുതല്‍ ജാന്‍വിയുടെ ഓരോ സിനിമ തിരഞ്ഞെടുപ്പുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയ്ക്ക് സൗത്ത് ഇന്ത്യന്‍ സിനിമകളോടുള്ള ഇഷ്ടം പരിഗണിച്ച് തെലുങ്ക് സിനിമയിലും ജാന്‍വി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു

പ്രൊഫഷണല്‍ രംഗം പോലെ തന്നെ, ജാന്‍വികയുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും പലപ്പോഴും വാര്‍ത്താ ശ്രദ്ധ നേടാറുണ്ട്. ശിഖര്‍ പഹാരിയയുമായുള്ള പ്രണയ ബന്ധം ജാന്‍വി തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. ഇരുവരുടെയും ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍  വൈറലാണ്.

Signature-ad

അമ്മ ശ്രീദേവിയുടെ മരണ ശേഷവും, അമ്മയുടെ ഇഷ്ടങ്ങളിലൂടെ വഴി നടക്കുന്ന മകളാണ് ജാന്‍വി കപൂര്‍. തിരുപ്പതി ക്ഷേത്രത്തോടുള്ള ജാന്‍വിയുടെ ഭക്തിയും അമ്മയിലൂടെ ലഭിച്ചതാണ്. അടിക്കടി ജാന്‍വി തിരുപ്പതി ദര്‍ശനം നടത്താറുണ്ട്.

ജാന്‍വി കപൂറിന്റെ വിവാഹ സ്വപ്നം

ഇപ്പോഴിതാ ബോളിവുഡ് നിര്‍മാതാവിന്റെ മകളായ ജാന്‍വി കപൂര്‍ തന്റെ ലളിതമായ വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് പറയുന്നു. തിരുപ്പതിയില്‍ വച്ച് വിവാഹം കഴിച്ച്, തിരുമലയില്‍ സെറ്റില്‍ഡ് ആകാനാണത്രെ ജാന്‍വിക്ക് താത്പര്യം. മൂന്ന് മക്കള്‍ വേണം. എന്നും വാഴയിലയില്‍ ചോറുണ്ണണം. ഭര്‍ത്താവ് ലുക്കി ധരിക്കണം എന്നൊക്കെയാണ് ജാന്‍വിയുടെ ആഗ്രഹങ്ങള്‍

എന്നാല്‍ ചേച്ചിയുടെ സ്വപ്‌നങ്ങളേ അല്ല തന്റെ സ്വപ്‌നങ്ങള്‍ എന്ന് സഹോദരി ഖുഷി കപൂര്‍ പറയുന്നു:

“ബോംബെയില്‍ ജനിച്ചു വളര്‍ന്ന പെണ്ണാണ് ഞാന്‍, എന്റെ വിവാഹ സ്വപ്‌നങ്ങളും അവിടത്തെ കള്‍ച്ചര്‍ പോലെയായിരിക്കും. അച്ഛനൊപ്പം ബോംബെയിലെ ഫ്‌ളാറ്റില്‍ കഴിയണം, രണ്ട് മക്കള്‍ വേണം, വീട് നിറയെ വളര്‍ത്തു നായകള്‍ വേണം…”
ഇതൊക്കെയാണ് ഖുഷിയുടെ സ്വപ്നങ്ങൾ.

Back to top button
error: