IndiaNEWS

ഭര്‍ത്താക്കന്മാരുടെ കുടി കാരണം പൊറുതിമുട്ടി; വീടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹിതരായി

ലഖ്‌നൗ: മദ്യപിച്ചെത്തുന്ന ഭര്‍ത്താക്കന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ ക്ഷേത്രത്തില്‍ വെച്ച് പരസ്പരം മാല ചാര്‍ത്തി വിവാഹിതരായി. യു.പിയിലെ ദിയോറിയയിലാണ് സംഭവം.

കവിത, ബബ്ലു എന്നിങ്ങനെയാണ് ഇരുവരുടെയും പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലായത്. വീട്ടില്‍ തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഇരുവരും തുറന്നുപറഞ്ഞു. സ്ഥിര മദ്യപാനികളാണ് ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍. മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കുക പതിവായിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്നോണമാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്.

Signature-ad

ഒരു യുവതിക്ക് നാല് കുട്ടികളുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലായിരുന്നു ഇവര്‍. മറ്റേയാളെ ഭര്‍ത്താവിന് സ്ഥിരം സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഉപദ്രവം തുടരവേയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന്, ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ദിയോറയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വെച്ച് ഇരുവരും പരസ്പരം മാല ചാര്‍ത്തി വിവാഹിതരാവുകയായിരുന്നു. തങ്ങള്‍ ഇനി വീടുകളിലേക്ക് മടങ്ങില്ലെന്നും ഖൊരഗ്പൂരില്‍ ഒരുമിച്ച് താമസിച്ച് കുടുംബം പോലെ കഴിയുമെന്നും ഇരുവരും പറഞ്ഞു.

Back to top button
error: