മുംബൈ: ഭാര്യയുടെ കഴുത്തില്‍ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി യുവാവ്. പൂനെയിലെ ഖരാഡി മേഖലയിലാണ് സംഭവം. ശിവദാസ് ഗിതേ (37) എന്നയാളാണ് ഭാര്യ ജ്യോതി ഗിതേ (27) യെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച അര്‍ദ്ധരാത്രി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ ശിവദാസ് ഗീതെ ഭാര്യയെ ആക്രമിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി. ജ്യോതിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തുകയായിരുന്നു.
അയല്‍വാസികള്‍ തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, യുവതിയുടെ ജീവന് രക്ഷിക്കാനായില്ല. ഇതിനുപിന്നാലെ ശിവദാസിന് പശ്ചാത്താപം തോന്നി. ഉടന്‍ തന്നെ തെറ്റുപറ്റിയെന്ന് പറഞ്ഞുകൊണ്ട് ഫോണില്‍ ഒരു വീഡിയോയെടുത്ത് ഓഫീസ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു.
‘വാക്കുതര്‍ക്കത്തിനൊടുവില്‍ ശിവദാസ് കത്രിക കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. അതിനുശേഷം ശിവദാസ് ഫോണില്‍ ഒരു വീഡിയോയെടുത്തു. തന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിടച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ. തുടര്‍ന്ന് പ്രതി അത് ഓഫീസ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തുവരികയാണ്. ‘-പൊലീസ് പറഞ്ഞു.