IndiaNEWS

ദുരൂഹം: ഒഡീഷയിൽ തലശേരി സ്വദേശിയായ സിഐഎസ്എഫ് ജവാൻ വെടിയേറ്റു മരിച്ച നിലയിൽ

  കണ്ണൂർ: ഒഡീഷയിൽ മലയാളി സി.ഐ.എസ്.എഫ് ജവാനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു പി സ്കൂളിന് സമീപത്തെ പാനഞ്ചേരി ഹൗസിൽ അഭിനന്ദിനെ (23) യാണ് താമസ സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒഡീഷയിലെ റൂർക്കലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ കോൺസ്റ്റബിൾ ആണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും  സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാകാമെന്നു സംശയിക്കുന്നതായും  പൊലീസ് സൂചിപ്പിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

Signature-ad

കഴിഞ്ഞ രണ്ട് വർഷമായി റൂർക്കേലയിലെ സിഐഎസ്എഫ് യൂണിറ്റിൽ സേവനമനുഷ്ഠിച്ച വരികയായിരുന്നു. മൃതദേഹം ഇസ്പാത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, അഭിനന്ദിന്റെ ബന്ധുക്കൾ ഒഡീഷയിലേക്ക് പോയിട്ടുണ്ട്. സൈന്യത്തിന്റെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. പി.കെ അവിനാഷിൻ്റെയും പരേതയായ ഷീലജയുടെയും മകനാണ്. സഹോദരി നമിത.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: