വിവാഹത്തില്‍നിന്നു ഞാനായി പിന്മാറി! വ്യക്തമായ കാരണത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ബിഗ്‌ബോസ് ദയ അച്ചു
സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്ന് പിന്നീട് വൈറലായി മാറിയ താരമാണ് ദയ അച്ചു. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള താരം ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഇതിനു പുറമേ ദയ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസിലേക്ക് പോയതോട് കൂടിയാണ്.
മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലാണ് ദയ അച്ചു മത്സരിച്ചത്. വൈല്‍ഡ് കാര്‍ഡ് ആയി ഷോയിലേക്ക് വന്ന താരത്തിന്റെ ജീവിതകഥ ഇതിലൂടെയാണ് പുറംലോകം അറിയുന്നത്. നേരത്തെ വിവാഹിതയും രണ്ട് ആണ്‍മക്കളുടെ അമ്മയുമായിരുന്നു ദയ.
ഈ ബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണത്തെക്കുറിച്ച് ബിഗ് ബോസിലൂടെ ദയ വെളിപ്പെടുത്തിയിരുന്നു. മത്സരത്തിനുശേഷം ജനപ്രീതി ലഭിച്ചതോടെ ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും ശ്രദ്ധേയമായി. ഇടയ്ക്ക് ദയ വിവാഹിതയാവാന്‍ തീരുമാനിക്കുകയും ഒരാളുമായി ഇഷ്ടത്തിലായതും അത് വേര്‍പിരിഞ്ഞതും വലിയ വിവാദങ്ങള്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ വീണ്ടും വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്ന് അടുത്തിടെ താരം പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരുമിച്ച് പഠിച്ച സഹപാഠി തന്നെയാണ് ഭര്‍ത്താവ് പോകുന്നയാളൊന്നും നടി സൂചിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ താന്‍ ആ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പറയുകയാണ് ദയ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചില കാരണങ്ങളാല്‍ വിവാഹം വേണ്ടെന്ന് തീരുമാനത്തിലേക്ക് എത്തിയെന്ന് നടി വെളിപ്പെടുത്തിയത്.
എന്റെ വിവാഹം സ്വപ്നം ഞാനായി തിരഞ്ഞെടുത്ത വ്യക്തിയില്‍ നിന്നും ഞാനായി തന്നെ പിന്മാറുകയാണ്! ഒത്തിരി ആലോചിച്ച് എടുത്ത് ഉറപ്പു വരുത്തിയ ഉറച്ച ഒരു തീരുമാനമാണിത് ഇത്. എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യത്തിന് വളരെ വ്യക്തമായ കാരണം എന്റെ പക്കലില്‍ ഉണ്ട്. പക്ഷേ ആ കാരണം ഞാന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.
എന്തുകൊണ്ടെന്നാല്‍, ഇനിയൊരു ജീവിതം എന്നത് ആ വ്യക്തിയ്ക്കും ഉണ്ടല്ലോ. അതുകൊണ്ട് തന്നെ പേരും നാടും ഒന്നുപോലും ഞാന്‍ ഈ പോസ്റ്റില്‍ ഞാന്‍ വെളുപ്പെടുത്തുന്നില്ല. എന്റെ ഈ തീരുമാനം ഇപ്പോള്‍ കുറച്ച് വേദന ഉണ്ടാക്കിയാലും പിന്നീട് നല്ല വഴിയിലേക്ക് ഉള്ള തുടക്കം ആയിരിക്കും എന്ന വിശ്വാസത്തോടെ എന്റെ ഈ ഉറച്ച തീരുമാനം ഞാന്‍ തിരഞ്ഞെടുത്തു കഴിഞ്ഞു.
എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് സപ്പോര്‍ട്ട് ചെയ്യാം, അല്ലെങ്കില്‍ തെറി വിളിക്കാം… എന്തായാലും നിങ്ങളുടെ അഭിപ്രായം കമന്റായി അറിയിക്കുക. ശരിയല്ല എന്ന് തോന്നി തുടങ്ങിയാല്‍ അത് തിരുത്താന്‍ നോക്കണം. പിന്നെ ഒരു പരീക്ഷണത്തിന് നിന്ന് തോല്‍ക്കാന്‍ നില്‍ക്കരുത്…’ എന്നുമാണ് ദയ അച്ചു ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.