CrimeNEWS

13കാരിയെ ഗര്‍ഭിണിയാക്കി, ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; പിതാവിന് മരണംവരെ തടവ്

കണ്ണൂര്‍: 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനു മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ സംഭവത്തിലാണു പ്രവാസിയായ പിതാവിനു മരണംവരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയും തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷ വിധിച്ചത്. 2 വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പില്‍ 47 വര്‍ഷം തടവുമാണു ശിക്ഷ.

2019 മുതല്‍ ഇയാള്‍ മകളെ പീഡിപ്പിച്ചു തുടങ്ങിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ സമീപത്തുള്ള 15കാരന്റെ പേര് മകളെക്കൊണ്ട് പിതാവ് പറയിപ്പിച്ചു. പൊലീസ് അന്വേഷണത്തില്‍ പിതാവാണു പ്രതി എന്ന് കണ്ടെത്തി. റിമാന്‍ഡിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി വിദേശത്തേക്കു പോയി. കഴിഞ്ഞ ജൂലൈയില്‍ കേസ് വിധി പറയേണ്ടതായിരുന്നു എങ്കിലും പ്രതി സ്ഥലത്തില്ലാതിരുന്നതിനാല്‍ സാധിച്ചില്ല.

Signature-ad

കഴിഞ്ഞ ദിവസം ഇയാള്‍ സ്ഥലത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് ഇന്നു വിധി പറഞ്ഞത്. പ്രതിക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സത്യനാഥനാണു കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.

Back to top button
error: