KeralaNEWS

മലയാളത്തിന്‍റെ മഹാ സാഹിത്യകാരനു പൊതുദർശനം വീട്ടിൽ മാത്രം: എംടിയുടെ സംസ്കാരം ഇന്ന് വൈകിട്ട്

            മലയാളത്തിന്‍റെ മഹാസാഹിത്യകാരൻ അന്തരിച്ച എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു. ഇന്ന് പകൽ   വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും.

എം.ടിയുടെ ആഗ്രഹ പ്രകാരം മറ്റ് പൊതുദർശനങ്ങൾ ഒഴിവാക്കി. തൻ്റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണം എന്ന് എം.ടി നേരത്തെ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്.

Signature-ad

 കോഴിക്കോട്ട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി 10 മണിക്കായിരുന്നു എം.ടിയുടെ അന്ത്യം. വീട്ടില്‍ വിശ്രമത്തിലായിരുന്ന എം.ടിയെ ശ്വാസതടസത്തെത്തുടര്‍ന്ന് 15-ാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവൃക്കകളും ഇന്നലെ പ്രവര്‍ത്തനരഹിതമായി, പിന്നാലെ ഹൃദയാഘാതവും സംഭവിച്ചു. മലയാളത്തിന്റെ ഖ്യാതി അതിരുകക്ക് അപ്പുറത്ത് എത്തിച്ച എഴുത്തുകാരനാണ് 91-ാമത്തെ വയസ്സില്‍ വിട പറഞ്ഞത്.

1933 ജൂലൈ 15ന് കൂടല്ലൂരിൽ ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായാണ് എം.ടിയുടെ ജനനം. ‘എന്‍റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്‍റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്. എന്‍റെ അമ്മയുടെ തലോടലും ശാസനയുമാണ് എന്നെഴുതിയ എം.ടി മലയാളം കണ്ട എക്കാലത്തെയും മഹാസാഹിത്യകാരനാണ്.

മഞ്ഞ്‌, കാലം, നാലുകെട്ട്, അസുരവിത്ത്‌, വിലാപയാത്ര,പാതിരാവും പകൽ വെളിച്ചവും, രണ്ടാമൂഴം,വാരണാസി എന്നിവയാണ് നോവലുകള്‍. കൂടാതെ എൻ.പി.മുഹമ്മദുമായി ചേർന്ന് ‘അറബിപ്പൊന്ന്’ എന്ന നോവലും രചിച്ചു. ഇരുട്ടിന്റെ ആത്മാവ്‌, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർ-എസ്‌-സലാം, രക്തം പുരണ്ട മൺ തരികൾ,വെയിലും നിലാവും,കളിവീട്‌,വേദനയുടെ പൂക്കൾ,ഷെർലക്ക്‌,ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, വിത്തുകൾ, കർക്കിടകം, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, ശിലാലിഖിതം എന്നീ കഥകളും ആ തൂലികയില്‍ നിന്നും പിറന്നു.

മുറപ്പെണ്ണ്, നിര്‍മാല്യം, സദയം, സുകൃതം, ഇരുട്ടിന്‍റെ ആത്മാവ്, ഓളവും തീരവും, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ എന്നിങ്ങനെ എണ്ണം പറഞ്ഞ സിനിമകളും എം.ടി മലയാളത്തിന് സമ്മാനിച്ചു.

Back to top button
error: