ന്യൂയോര്‍ക്ക്: യ.എസില്‍ ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഗേ ദമ്പതികള്‍ക്ക് നൂറ് വര്‍ഷം തടവ്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലാണ് സംഭവം. വില്യം, സക്കറി സുലോക്ക് എന്ന സ്വവര്‍ഗ ദമ്പതികളെ 100 വര്‍ഷം തടവിന് ശിക്ഷിച്ചതായി വാള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.
ബാങ്ക് ഉദ്യോഗസ്ഥനാണ് 34 വയസുള്ള സക്കറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് 36 കാരനായ വില്യം. പത്തും പന്ത്രണ്ടും വയസുള്ള സഹോദരന്മാരെയാണ് ഈ ഗേ ദമ്പതികള്‍ ദത്തെടുത്തിരുന്നത്. സന്തോഷകരമായ കുടുംബം എന്ന അടിക്കുറിപ്പുകളോടെ ദമ്പതികള്‍ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങള്‍ പതിവായി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ വളരെ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കുട്ടികള്‍ കടന്നുപോയിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദമ്പതികള്‍ പതിവായി കുട്ടികളെ അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും, ഇതിന്റെ വീഡിയോ പകര്‍ത്തി പോണ്‍ സൈറ്റുകളില്‍ പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇക്കാര്യം ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സ്‌നാപ്പ് ചാറ്റിലും ഇവര്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിട്ടുണ്ട്.
‘പ്രതികള്‍ യഥാര്‍ത്ഥത്തില്‍ ഭയാനകമായ സാഹചര്യമാണ് അവരുടെ വീട്ടില്‍ സൃഷ്ടിച്ചിരുന്നത്. എല്ലാറ്റിനും, എല്ലാവര്‍ക്കും മുകളില്‍ അവരുടെ അങ്ങേയറ്റം നീചമായ ആഗ്രഹങ്ങളെ സ്ഥാപിക്കുകയായിരുന്നു,” ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റാന്‍ഡി മക്ഗിന്‍ലി പറഞ്ഞു. ഇരയാക്കപ്പെട്ട കുട്ടികളുടെ ദൃഢനിശ്ചയം കൊണ്ടാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ട് കുട്ടികളിലും ഞാന്‍ കണ്ട ദൃഢനിശ്ചയം ശരിക്കും പ്രചോദനം നല്‍കുന്നതായിരുന്നു,’
പ്രതികള്‍ പങ്കുവെച്ച പീഡോഫിലിക് പോണോഗ്രാഫി ദൃശ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത ഒരാളില്‍ നിന്നാണ് ഗേ ദമ്പതികള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായി പോലീസ് മനസിലാക്കിയത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി കുട്ടികളെ പീഡിപ്പിക്കാന്‍ പ്രതികള്‍ പലരെയും ക്ഷണിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.