CrimeNEWS

പീഡിപ്പിക്കുമെന്ന് പേടിപ്പിച്ച് കമിതാക്കളില്‍നിന്ന് പണം കവര്‍ന്നു; പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റിലായി. മാലിപ്പുറം മഠത്തിപ്പറമ്പില്‍ ജോണ്‍സണ്‍ (36), മാലിപ്പുറം നികത്തിത്തറ റിനീഷ് (34), ചാപ്പാ കടപ്പുറം കൊല്ലംപറമ്പില്‍ ജിലോഷ് (42) എന്നിവരെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വളപ്പ് ബീച്ചിലെത്തിയ എറണാകുളം സ്വദേശികളായ കമിതാക്കളെയാണ് സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്തു. ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐ. ടി.എസ്. സനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.യു. ഉമേഷ്, ടി.സി. സുനില്‍കുമാര്‍, ആന്റണി ഫ്രെഡ്ഡി ഫെര്‍ണാണ്ടസ് എന്നിവര്‍ ഉണ്ടായിരുന്നു.

Signature-ad

 

 

Back to top button
error: