KeralaNEWS

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ചു; വിഎച്ച്പി നേതാക്കള്‍ അറസ്റ്റില്‍

പാലക്കാട്: സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറസ്റ്റില്‍. പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ മൂന്നുപേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ. അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ്.

Signature-ad

അറസ്റ്റിലായ കെ. അനില്‍കുമാര്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. വി. സുശാസനന്‍ ബജരംഗദള്‍ ജില്ലാ സംയോജകും കെ. വേലായുധന്‍ വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: