തിരുവനന്തപുരം: 15 കാരന്‍ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിര്‍പിഎഫ് ജവാന് ഗുരുതര പരിക്ക്. പള്ളിപ്പുറം മുഴുത്തിയിരിയവട്ടത്തിനു സമീപമാണ് അപകടം. സിആര്‍പിഎഫ് ജവാന്‍ മറ്റൊരു ബൈക്കില്‍ പോകുമ്പോഴാണ് അപകടം. 15കാരന്‍ ഓടിച്ച ബുള്ളറ്റ് തെറ്റായ ദിശയില്‍ വന്നാണ് ഇടിച്ചത്. പരിക്കേറ്റ ജവാനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, പത്തനംതിട്ട അയിരൂര്‍ പാളയംകുന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തിരുന്നു. ഡ്രൈവിങ് ലൈസന്‍സ് ഇനി 25 വയസ്സിനു ശേഷം മാത്രമേ കുട്ടിക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുയെന്നും സബ് ആര്‍ടി ഓഫീസ് അധികൃതര്‍.
പാളയംകുന്ന് ജങ്ഷന് സമീപത്തായി പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ട് പാരിപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതില്‍ അമ്മയുടെ അറിവോടും സമ്മതത്തോടുമാണ് വാഹനം ഓടിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 199എ, ബിഎന്‍എസ് 125, കെപി ആക്ട് 118ഇ എന്നിവ പ്രകാരം മാതാവിനെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു.