CrimeNEWS

തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു; ജയിലര്‍ക്ക് ബന്ധുക്കളുടെ വക ‘സുഖചികിത്സ’

ചെന്നൈ: മധുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ ചെറുമകളെ വശീകരിച്ചു കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച അസി.ജയിലര്‍ക്ക് നടുറോഡില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദനം. തടവുകാരനെ കാണാന്‍ വരുന്ന ബന്ധുക്കളുമായി പരിചയത്തിലായ അസി.ജയിലര്‍ ബാലഗുരുസ്വാമിയാണ് കുടുങ്ങിയത്.

പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിച്ചതോടെ പെണ്‍കുട്ടിക്കൊപ്പം വന്ന സ്ത്രീകള്‍ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മര്‍ദിക്കുന്ന വിഡിയോയും പ്രചരിച്ചു.

Back to top button
error: