CrimeNEWS

വീട്ടിനുള്ളില്‍ ഭാര്യയ്ക്കൊപ്പം 21കാരനായ കാമുകന്‍; പിടികൂടി തല്ലിക്കൊന്ന് ഭര്‍ത്താവ്, നഖങ്ങള്‍ പിഴുതെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയിലെ വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം പിടികൂടിയ കാമുകനെ ഭര്‍ത്താവ് തല്ലിക്കൊന്നു. ഋതിക്ക് വര്‍മ എന്ന 21 വയസ്സുകാരനെയാണ് യുവതിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ഭാര്യയെയും കാമുകനെയും പിടികൂടിയ ഭര്‍ത്താവ് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചു.

പ്രതിയും കൂട്ടാളികളും ഋതിക്കിനെ ക്രൂരമായി മര്‍ദിച്ചതായി ഇരയുടെ അമ്മാവന്‍ പറഞ്ഞു. ”അവര്‍ ഋത്തിക്കിന്റെ നഖങ്ങള്‍ പിഴുതെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നു” അദ്ദേഹം പറഞ്ഞു. ഋതിക്കിനെ ഒന്നിലധികം ആളുകളാണ് മര്‍ദ്ദിച്ചതെന്നും അയല്‍വാസി പറഞ്ഞു. ടെംപോ ഡ്രൈവറായ ഋതിക്ക് മാതാപിതാക്കളുടെ ഏകമകനായിരുന്നു.

Signature-ad

പരുക്കേറ്റ ഋതിക്കിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9 മണിയോടെ മരിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: